നീനയ്ക്ക് ശേഷം ദീപ്തി സതി എവിടെയായിരുന്നു! പൃഥ്വിരാജിന്‍രെ ഭാര്യയായി താരം തിരിച്ചെത്തുന്നു!
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ താരങ്ങളും ഇടയ്ക്ക് വെച്ച് മലയാളത്തില്‍ നിന്നും അപ്രത്യക്ഷരായി മാറാറുണ്ട്. മികച്ച അവസരങ്ങളുടെ അഭാവമാണ് പലര്‍ക്കും തിരിച്ചടിയാവുന്നത്. അന്യഭാഷകളില്‍ അരങ്ങേറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ഇവരില്‍ പലര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. നീനയെന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രിയാണ് ദീപ്തി സതി. പതിവ് നായികാസങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കിയായിരുന്നു നീനയുടെ വരവ്. നീണ്ട മുടി മുറിച്ചായിരുന്നു താരത്തിന്റെ വരവ്. വിജയ് ബോബു, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു.
നീനയ്ക്ക് ശേഷം മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സിലൂടെ താരം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. പൃഥ്വിരാജിന്‍രെ ഭാര്യയായാണ് താനെത്തുന്നതെന്ന് ദീപ്തി സതി പറയുന്നു. ചിത്രത്തില്‍ തനിക്ക് നീണ്ട മുടിയാണുള്ളതെന്നും താരം പറഞ്ഞിരുന്നു.

നീനയ്ക്ക് ശേഷം അത്ര നല്ല അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും അന്യഭാഷയില്‍ നിന്നും പ്രാധാന്യമുള്ള കതാപാത്രങ്ങളെ ലഭിച്ചപ്പോള്‍ പോയി അഭിനയിക്കുകയായിരുന്നുവെന്നും ദീപ്തി സതി പറയുന്നു. മലയാളത്തോട് ഇന്നും തനിക്കേറെ ഇഷ്ടാണുള്ളത്. എന്നാല്‍ ഭാഷയുടെ പേരില്‍ മലയാളത്തില്‍ മാത്രമായി ഒതുങ്ങാന്‍ താനുദ്ദേശിക്കുന്നില്ലെന്നും താരം പറയുന്നു. കുട്ടിക്കാലം മുതലേ തന്നെ താന്‍ നൃത്തം പഠിച്ചിരുന്നുവെന്നും സിനിമയില്‍ നൃത്തം ചെയ്യാനുള്ള അവസരം ഇതുവരെ ലഭിച്ചിരുന്നില്ലെന്നും ദീപ്തി സതി പറഞ്ഞിരുന്നു.


Click it and Unblock the Notifications











