ഞാന്‍ എന്ത് പ്രതീക്ഷിച്ചുവോ അതിന് അപ്പുറം നല്‍കിയത് ദീപ്തി മാത്രമാണ്: ലാല്‍ജോസ്
തന്റെ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യമായ ഒരു മുഖത്തെ എന്നും തിരഞ്ഞുകൊണ്ടിരിക്കുന്ന സംവിധായകനാണ് ലാല്‍ജോസ്. അങ്ങനെ തേടിപ്പോയി ഒത്തിരി നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിക്കുകയും ചെയ്തു. കാവ്യ മാധവന്‍, സംവൃത സുനില്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങള്‍ ആ പട്ടികില്‍ മുന്‍നിരയിലാണ്.
ഇപ്പോള്‍ ഒടുവില്‍ ലാല്‍ ജോസ് പരിചയപ്പെടുത്തുന്ന നായികയാണ് ദീപ്തി സതി. നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി വെള്ളിത്തിരയില്‍ എത്തുന്നത്. ഒരുപാട് പുതുമുഖങ്ങളെ സിനിമയില്‍ കൊണ്ടുവന്നയാളാണ് ഞാന്‍. മിക്കവരും നല്ല പ്രകടനം തന്നെ ആദ്യ സിനിമയില്‍ കാഴ്ചവച്ചു. പക്ഷെ, ഞാന്‍ എന്ത് പ്രതീക്ഷിച്ചുവോ അതിന് അപ്പുറം നല്‍കിയത് ദീപ്തി സതി മാത്രമാണ്. അതാണ് ദീപ്തിയെ വ്യത്യസ്തമാക്കുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു.

സിനിമയോട് വളരെ അധികം പാഷനുള്ള നടിയാണ് ദീപ്തി. കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ ദീപ്തിയ്ക്ക് സാധിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ, അനായാസമായാണ് ദീപ്തി അഭിനയിച്ചത്. നേരത്തെ മുക്തയെ കുറിച്ചും ലാല്‍ജോസിന് സമാനമായ അഭിപ്രായമുണ്ടായിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ മുക്ത അത്ര ആത്മവിശ്വാസത്തോടുകൂടെയാണ് അഭിനയിച്ചത്.
നീന, നളിനി എന്നീ രണ്ട് സ്ത്രീകളുടെ കഥയാണ് നീന എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് പറയുന്നത്. ദീപ്തിയ്‌ക്കൊപ്പം ആന്‍ അഗസ്റ്റിനും ഒരു പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് നായക വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











