»   » നീരജ് മാധവന്റെ 'ലവകുശ'യിലേക്ക് പുതിയ അതിഥി കൂടി വരുന്നു!!!

നീരജ് മാധവന്റെ 'ലവകുശ'യിലേക്ക് പുതിയ അതിഥി കൂടി വരുന്നു!!!

Posted By:
Subscribe to Filmibeat Malayalam

നീരജ് മാധവന്റെ പുതിയ സിനിമയാണ് 'ലവകുശ'. സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. അതിനിടയില്‍ സിനിമയിലേക്ക് പുതിയതായി ഒരാള്‍ കൂടി വരികയാണ്

നടിയും മോഡലുമായ ദീപ്തി സതിയാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമയിലെ പ്രധാന കഥപാത്രത്തില്‍ തന്നെയാണ് ദീപ്തി അഭിനയിക്കുന്നത്.

ലവകുശയില്‍ താനുമുണ്ടെന്ന് ദീപ്തി

ലവകുശയില്‍ താനും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ദീപ്തി തന്നെ സ്ഥീതികരിച്ചിരിക്കുകയാണ്. ചിത്രത്തിലെ ദീപ്തിയുടെ രംഗങ്ങളുടെ ഷൂട്ടിങ്ങ് ഏപ്രിലില്‍ തുടങ്ങുമെന്നും നടി തന്നെ വ്യക്തമാക്കുന്നു.

കഥാപാത്രം സസ്‌പെന്‍സാണ്

എന്നാല്‍ ചിത്രത്തിലെ ദീപ്തിയുടെ റോള്‍ എന്താണെന്നുള്ള കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. തന്റെ കഥാപാത്രം ഒരു സസ്‌പെന്‍സാണെന്നാണ് നടി പറയുന്നത്. എന്നാല്‍ അത് വളരെയധികം ത്രസിപ്പിക്കുന്ന ഒരു കഥാപാത്രമാണെന്നും നടി പറയുന്നു.

നീരജിന്റെ കഥ

അതിവേഗം തന്നെ നല്ലൊരു നടനായി മലയാള സിനിമയിലേക്ക് ചുവടുറപ്പിക്കാന്‍ നീരജിന് കഴിഞ്ഞിരുന്നു. പിന്നീടാണ് നീരജിന്റെ വളര്‍ച്ചയുടെ ഭാഗമായി ലവകുശയുടെ ജനനം. സിനിമക്ക് വേണ്ടി കഥയെഴുതിയത് നീരാജായിരുന്നു.

കൂട്ടിന് അജു വര്‍ഗീസും

നീരജിനൊപ്പം സിനിമയിലെ പ്രധാന കഥാപാത്രമായി തന്നെ അജു വര്‍ഗീസുമെത്തുന്നുണ്ട്. മുമ്പ് 2017 ലെ ആദ്യ സിനിമയായ ലവകുശയെക്കുറിച്ച് അജു ഫേസ്ബുക്കിലുടെ പോസ്റ്റ് ഇട്ടിരുന്നു.

കോമഡി ത്രില്ലര്‍ ചിത്രമാണ്

ലവകുശ ഒരു കോമഡി ത്രില്ലര്‍ സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും പ്രധാന റോളിലെത്തുന്നുണ്ട്. 'നി കൊ ഞാ ചാ' എന്ന സിനിമയുടെ സംവിധായകനായ ഗീരിഷ് മനോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോമഡി സിനിമയിലെ ആദ്യത്തെ അനുഭവം

നടി ദീപ്തി ആദ്യമായിട്ടാണ് കോമഡി സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ച് തനിക്ക് ആകാംഷയാണെന്നും ദീപ്തി പറയുന്നു. അടുത്തതായി മമ്മുട്ടി സിനിമയില്‍ അഭിനയിക്കാനാണ് ദീപ്തി ഒരുങ്ങുന്നത്.

English summary
The latest we got to know is that Deepti Sati of Nee-na fame has an important role in the movie. Deepti confirms the news to us. "Yes, I'm part of the movie, and will start shoot of my portions in April.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam