ആശങ്കയോടെയാണ് അതിന് തയ്യാറായത്! ബിക്കിനി രംഗങ്ങളെക്കുറിച്ച് ദീപ്തി സതി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയിലൂടെയാണ് ദീപ്തി സതി തുടക്കം കുറിച്ചത്. മിസ്സ് ഇന്ത്യ ഫൈനലിസ്റ്റായിരുന്ന ദീപ്തി മറാത്തി സിനിമയില്‍ തുടക്കമിട്ടതിന്റെ ത്രില്ലിലാണിപ്പോള്‍. മുംബൈയില്‍ വളര്‍ന്നതിനാല്‍ മറാത്തി പരിചിതമാണെന്നും മലയാളത്തെയും തമിഴിനെയും അപേക്ഷിച്ച് കൂടുതല്‍ കംഫര്‍ട്ടാണെന്നും താരം പറയുന്നു. കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പ്രയ്തനിക്കുന്ന താരമാണ് താനെന്ന് ദീപ്തി നേരത്തെ തെളിയിച്ചതാണ്. അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത തരത്തിലുള്ള കഥാപാത്രമായിരുന്ന നീനയെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. സിനിമയ്ക്കായി നീണ്ട മുടി മുറിക്കാനും താരം തയ്യാറായിരുന്നു. ലക്കിയിലെ കഥാപാത്രത്തിനായി ബിക്കിനി ധരിക്കേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.
ഒരു സാധാരണ നീന്തല്‍ വേഷമാണെങ്കിലും ബിക്കിനി രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചിരുന്നുവെന്ന് താരം പറയുന്നു. ബിക്കിനിയില്‍ എങ്ങനെയായിരിക്കും താന്‍, സ്‌ക്രീനില്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടാനും മാത്രം ഫിറ്റാണോ ശരീരം, തുടങ്ങി നിരവധി ചിന്തകളായിരുന്നു ആ സമയത്ത് മനസ്സിലൂടെ കടന്നുപോയത്. ഇത്തരത്തിലുള്ള ആശങ്കകള്‍ക്കിടയില്‍ കേട്ട ശബ്ദമാണ് തനിക്ക് ആത്മവിസ്വാസമേകിയതെന്ന് താരം കുറിച്ചിട്ടുണ്ട്.. നിങ്ങള്‍ എന്താണെന്നതിലും എന്ത് ചെയ്യുന്നതിലും അഭിമാനിക്കൂയെന്ന് മനസ്സ് പറയുമ്പോള്‍ പിന്നെ പിന്‍വാങ്ങേണ്ട കാര്യമില്ലല്ലോ.

തനിക്ക് ബുദ്ധിമുട്ടാണെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. തന്റെ കംഫര്‍ട്ടിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയത്. സംവിധായകനും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെയുള്ളവര്‍ നല്‍കിയ ശക്തമായ പിന്തുണയാണ് ആ രംഗം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. ആത്മാര്‍ത്ഥതയോടെയാണ് താന്‍ ലക്കിയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ദീപ്തി സതിയുടെ പോസ്റ്റും ചിത്രങ്ങളും കാണാം.


Click it and Unblock the Notifications











