ഉണ്ണിയെ പോലൊരു നടനെ ഞാന്‍ ഈ ജനറേഷനില്‍ കണ്ടിട്ടില്ല
ഉണ്ണി മുകുന്ദന്‍ എന്ന നടന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷമാക്കിയിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഉണ്ണി മുകുന്ദന് തന്നെ അഭിമാനം തോന്നുന്നു, വിക്രമാദിത്യന്റെ ഭാഗമായതില്‍.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വികത്രമാദിത്യന്‍ തന്റെ ജീവിതനില തന്നെ മാറ്റിയെന്നാണ് നടന്‍ പറയുന്നത്. അതിന് ശേഷം ആത്മവിശ്വാസം കൂടി. ഏത് കഥാപാത്രവും ചെയ്യാമെന്ന ധൈര്യമായി. മുമ്പ് ചെയ്ത വേഷങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഉണ്ണിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും ആദ്യത്യന്‍ തന്നെ.

ദിപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ഫയര്‍മാന്‍' എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോള്‍ അഭിനയിക്കുന്നത്. മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഷാജഹാന്‍ എന്ന ഫയര്‍മാന്റെ വേഷത്തിലാണ് ഉണ്ണി അഭിനയിക്കുന്നത്.
ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകന്‍ ദീപുകരുണാകരന് നല്ല മതിപ്പാണ്. ഉണ്ണി മുകുന്ദനെ പോലെ ആത്മസമര്‍പ്പണമുള്ള ഒരു നടനെ താന്‍ ഈ തലമുറയില്‍ കണ്ടിട്ടില്ലെന്നാണ് ദീപു പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം എല്ലാ സഹകരണത്തോടും കൂടി ഉണ്ണി ഫയര്‍മാന്റെ ടീമിനൊപ്പം നിന്നു.


Click it and Unblock the Notifications











