»   » ദിലീപ് വീണ്ടും വിവാദത്തിലേക്കാണോ? വിവാദ പരാമര്‍ശത്തിനെതിരെ നടി പരാതി കൊടുക്കാന്‍ സാധ്യതയെന്ന് സൂചന!

ദിലീപ് വീണ്ടും വിവാദത്തിലേക്കാണോ? വിവാദ പരാമര്‍ശത്തിനെതിരെ നടി പരാതി കൊടുക്കാന്‍ സാധ്യതയെന്ന് സൂചന!

Posted By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അരങ്ങേറി കൊണ്ടിരിക്കുന്ന വിവാദങ്ങളെല്ലാം മറ്റൊരു തലത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ നടി വീണ്ടും പോലീസിന് മൊഴി നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ വിവാദക്കുരുക്കില്‍ കിടക്കുന്നത് ജനപ്രിയ നടന്‍ ദിലീപാണ്.

ഷാരുഖ് ഖാന്‍ മഹാഭാരതം വായിക്കുക മാത്രമല്ല ചെയ്യുന്നത് പിന്നെയോ? വെളിപ്പെടുത്തലുമായി താരം!!!

എന്നാല്‍ അടുത്തിടെ നടിക്കെതിരെ ദിലീപ് നടത്തിയ പരമാര്‍ശത്തിനെതിരെ നടി പരാതി നല്‍കുമെന്നാണ് ചില സൂചനകള്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുമായി നടിക്ക് അടുത്ത സൗഹൃദമായിരുന്നെന്നാണ് ദിലീപ് പറഞ്ഞിരുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

dileep

താരത്തിന് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അവരിലെല്ലാവര്‍ക്കും പണികിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. നടന്‍ സലീം കുമാറായിരുന്നു ദിലീപിന് പിന്തുണയുമായി ആദ്യമെത്തിയത്. നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന താരത്തിന്റെ പരാമര്‍ശം വിവാദത്തിന് വഴിതെളിച്ചിരുന്നു. അവസാനം മാപ്പ് പറയേണ്ട അവസ്ഥയിലായിരുന്നു സലീം കുമാര്‍.

ഈ വര്‍ഷം മകള്‍ക്കൊപ്പം മാത്രമല്ല ദുല്‍ഖറിന്റെ പെരുന്നാള്‍ ആഘോഷം! കൂടെ ഉണ്ടായിരുന്നത് ആരാണെന്നറിയാമോ?

അജു വര്‍ഗീസിന് പറ്റിയതും അതുപോലെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ചേര്‍ത്തായിരുന്നു അജു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നത്. ഇതും വലിയ പ്രശ്‌നമാണ് തുടങ്ങിവെച്ചത്. എന്നാല്‍ താരങ്ങളെല്ലാം പോസ്റ്റ് തിരുത്തി മാപ്പ് പറഞ്ഞിരിക്കുകയാണിപ്പോള്‍.

English summary
Defamatory statement: Actress may file complaint against Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam