twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദെജാവൂ (ഇന്ത്യ)

    By Staff
    |

    ദെജാവൂ (ഇന്ത്യ)

    സംവിധായകന്‍ : ബിജു വിശ്വനാഥ്
    തിരക്കഥ : ലോറോ ആന്‍ഡ്രൂസ്
    സംഗീതം : ശരത്
    അഭിനേതാക്കള്‍ : പാഡി ഫ്ലെച്ചര്‍, സൈമന്‍ ബിന്നിസ്...

    മോശമായ കാലാവസ്ഥ കാരണം ഒരു ലൈറ്റ് ഹൗസ് മെക്കാനിക്ക് ലൈറ്റ് ഹൗസ് ദ്വീപില്‍ ഒറ്റപ്പെടുന്നു. തനിക്ക് പോകാന്‍ ഒരു കപ്പല്‍ വരുമെന്ന പ്രതീക്ഷയില്‍ അലറിത്തല്ലുന്ന തിരമാലകളെ നോക്കിക്കൊണ്ട് അയാള്‍ കഴിഞ്ഞു കൂടി. പക്ഷെ ഒന്നും സംഭവിച്ചില്ല.

    അന്തമില്ലാത്ത കാത്തിരിപ്പ്... ഏകാന്തത... നിരാശ... വിശപ്പ്.... ഇവയെല്ലാം ചേര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥലകാലബോധത്തെ നശിപ്പിക്കുകയായിരുന്നു. സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ മാത്രം കഴിയുന്ന ഒരു വയര്‍ലസ് സെറ്റ് ആയിരുന്നു അയാളുടെ ഏക ആശ്രയം.

    ആയിടക്കാണ് കപ്പല്‍ തകര്‍ന്ന് ഒരപരിചിതന്‍ ആ ദ്വീപില്‍ എത്തുന്നത്. പക്ഷെ ലൈറ്റ് മെക്കാനിക്കിന്റെ വയര്‍ലസ് പോലെ, അപരിചിതനും അയാളുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല അപരിചിതന്റെ പെരുമാറ്റം ലൈറ്റ് മെക്കാനിക്കില്‍ സംശയവും ഭയവുമാണ് വളര്‍ത്തിയത്.

    ഒരു കുറ്റവാളി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ആയിടക്ക് വയര്‍ലസ് സെറ്റിലൂടെ അദ്ദേഹം കേള്‍ക്കുന്നു. ഇതോടെ സംശയം ഭയത്തിനു വഴിമാറി. തുടര്‍ന്ന് മെക്കാനിക്ക് അപരിചിതനെ കൊല്ലുന്നു. ഇതിനിടെ രക്ഷപ്പെട്ട കുറ്റവാളിയെ പിടികൂടിയെന്ന് റേഡിയോ വീണ്ടും വാര്‍ത്ത സംപ്രേഷണം ചെയ്തു.

    പക്ഷെ മെക്കാനിക്ക് ആ വാര്‍ത്ത വിശ്വസിച്ചില്ല. തന്നെ അറസ്റു ചെയ്യുമെന്ന ഭീതിയില്‍ താന്‍ താമസിക്കുന്ന ദ്വീപിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കടന്നുവരാന്‍ അദ്ദേഹം അനുവദിക്കിന്നില്ല. എങ്കിലും അവസാനം രക്ഷാപ്രവര്‍ത്തകരുടെ ബോട്ട് ദ്വീപിലെത്തുന്നു. ബോട്ടില്‍ എത്തിയ ആള്‍ക്ക് താന്‍ കൊന്ന അപരിചിതനുമായി സാമ്യമുണ്ടെന്ന് കണ്ടെത്തുന്ന മെക്കാനിക്ക് ആക ഭയവിഹ്വലനാകുന്നു.

    ഭയമെന്ന വികാരത്തിന് ഒരിക്കലും മരണമില്ലെന്ന സന്ദേശത്തോടെയാണ് ദെജാവു അവസാനിക്കുന്നത്.

    ബിജു വിശ്വനാഥ്

    ഛായാഗ്രഹണത്തില്‍ നിന്ന് സംവിധാനത്തിലേക്കെത്തിയ ബിജു വിശ്വനാഥ് എംടിവിക്കും പരസ്യചിത്രങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ ചെയ്ത ബിജുവിന്റെ ആദ്യത്തെ ഫീച്ചര്‍ ചിത്രമാണ് ദെജാവൂ. എ വോയേജ് എന്ന ഹ്രസ്വചിത്രം ഇന്ത്യന്‍ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ സ്വര്‍ണമെഡലിന് അര്‍ഹമായിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X