»   »  ജപിച്ച ചരട് അരയില്‍ കെട്ടാന്‍ ബാസുരെ ഉണ്ണിത്താനെ വലിച്ചുകൊണ്ടുപോയി, പിന്നെ എന്ത് സംഭവിച്ചു?

ജപിച്ച ചരട് അരയില്‍ കെട്ടാന്‍ ബാസുരെ ഉണ്ണിത്താനെ വലിച്ചുകൊണ്ടുപോയി, പിന്നെ എന്ത് സംഭവിച്ചു?

Written By:
Subscribe to Filmibeat Malayalam

എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ബോളിവുഡിലും കോളിവുഡിലുമൊക്കെ റീമേക്ക് ചെയ്ത് ചിത്രമെത്തിയെങ്കിലും മലയാളത്തിന്റെ അത്രയും ഭംഗിയും പെര്‍ഫക്ഷനും മറ്റൊരു ഭാഷയിലും ഉണ്ടായിട്ടില്ല.

മോശമാക്കി ഞങ്ങള്‍ക്ക് കൂടെ ദുഷ്‌പ്പേരുണ്ടാക്കരുത്: ലാല്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞത്

മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും ശോഭനയ്ക്കും പുറമെ ഇന്നസെന്റും നെടുമുടി വേണുവും കെപിഎസി ലളിതയും ഗണേഷും കുതിരവട്ടം പപ്പുവും അങ്ങനെ കഥയിലെ ഓരോ കഥാപാത്രവും ഇന്നും പ്രേക്ഷക മനസ്സില്‍ അതേ പുതുമയോടെ നില്‍ക്കുന്നു.

മണിച്ചിത്രത്താഴിട്ട് പൂട്ടിയ പൂട്ട് പൊളിച്ച് നാഗവല്ലി വീണ്ടും വരുന്നു; ചില സത്യ കഥകള്‍

ചിത്രത്തില്‍ നിന്ന് മുറിച്ചുമാറ്റിയ ഒരു രംഗത്തെ കുറിച്ച് പറയാന്‍ വേണ്ടിയാണ് ഇത്രയും മുഖവുര. മാടന്പള്ളിയില്‍ രാത്രി എന്തോ കണ്ട് പേടിച്ച ഭര്‍ത്താവ് ഉണ്ണിത്താന്റെ (ഇന്നസെന്റ്) അരയില്‍ ജപിച്ച ചരട് കെട്ടാന്‍ ബാസുരെ (കെപിഎസി ലളിത) ശ്രമിക്കുന്ന ഒരു രംഗമില്ലേ, അതിന്റെ തുടര്‍ച്ച.. കാണൂ

ജപിച്ച ചരട് അരയില്‍ കെട്ടാന്‍ ബാസുരെ ഉണ്ണിത്താനെ വലിച്ചുകൊണ്ടുപോയി, പിന്നെ എന്ത് സംഭവിച്ചു?

ശ്രീദേവി (വിനയ പ്രസാദ്) കണ്ടതിനെ തുടര്‍ന്ന് ബാസുരെ ഉണ്ണിത്താനെ വലിച്ചു കൊണ്ടു പോകുന്ന രംഗത്തോടെ ആ ഷോട്ട് അവസാനിക്കുന്നു. പിന്നെ കാണിക്കുന്നത് വിളക്കില്‍ ദീപം തെളിയിച്ചുകൊണ്ട് ശോഭന എത്തുന്നതും 'വരുവാനില്ലാരുമീ...' എന്ന് തുടങ്ങുന്ന പാട്ടുമാണ്.

ജപിച്ച ചരട് അരയില്‍ കെട്ടാന്‍ ബാസുരെ ഉണ്ണിത്താനെ വലിച്ചുകൊണ്ടുപോയി, പിന്നെ എന്ത് സംഭവിച്ചു?

എന്നാല്‍ അതിന് ശേഷമുള്ള ഒരു രംഗം ചിത്രത്തില്‍ നിന്ന് മുറിച്ചു മാറ്റുകയാണ് ഉണ്ടായത്. ഉണ്ണിത്താനെ പിടിച്ചുവലിച്ച് ബാസുരെ ഒരു മുറിക്കകത്ത് കയറി വാതിലടയ്ക്കുന്നു. പുതിയ വീട്ടില്‍ തങ്ങള്‍ക്ക് അനുവദിച്ച മുറിയിലേക്ക് കയറുമ്പോള്‍ അത് അകത്ത് നിന്ന് പൂട്ടിയിരിയ്ക്കുന്നതായി നഗുലനും ഗംഗയും അറിയുന്നു. ആളുകൂടുന്നു... തുടര്‍ന്നുള്ള രസകരമായ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് മുറിച്ചു മാറ്റിയതാണ്

ജപിച്ച ചരട് അരയില്‍ കെട്ടാന്‍ ബാസുരെ ഉണ്ണിത്താനെ വലിച്ചുകൊണ്ടുപോയി, പിന്നെ എന്ത് സംഭവിച്ചു?

ഈ രംഗം വരെയാണ് നമ്മള്‍ സിനിമയില്‍ കണ്ടത്

ജപിച്ച ചരട് അരയില്‍ കെട്ടാന്‍ ബാസുരെ ഉണ്ണിത്താനെ വലിച്ചുകൊണ്ടുപോയി, പിന്നെ എന്ത് സംഭവിച്ചു?

ഇതാണ് അതിന്റെ ബാക്കി. ബാസുരെ ഉണ്ണിത്താനെ വലിച്ചു കൊണ്ടു പോയതിന് ശേഷമുള്ള രംഗം കാണൂ...
English summary
Deleted scene from Manichitrathazhu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam