»   » ഫഹദ് കുങ്ഫു പഠിക്കാന്‍ പോയ രംഗം; മഹേഷിന്റെ പ്രതികാരത്തിലെ ഡിലീറ്റഡ് സീന്‍

ഫഹദ് കുങ്ഫു പഠിക്കാന്‍ പോയ രംഗം; മഹേഷിന്റെ പ്രതികാരത്തിലെ ഡിലീറ്റഡ് സീന്‍

Written By:
Subscribe to Filmibeat Malayalam

ഇടുക്കിക്കാരനായ മഹേഷിന്റെ പ്രതികാര കഥ പറഞ്ഞ ചിത്രമാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. അസാധാരണത്വം ഒട്ടും കലര്‍ത്താത്ത ചിത്രം ഇപ്പോഴും മികച്ച വിജയത്തോടെ പ്രദര്‍ശനം തുടരുകയാണ്.

എന്നാലിതാ തിയേറ്ററില്‍ നിങ്ങള്‍ കാണാത്ത ഒരു രംഗം ഇവിടെ. ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത കുങ്ഫു മാഷും ടോമിച്ചായനും എന്ന രംഗം സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെയാണ് പുറത്ത് വിട്ടിരിയ്ക്കുന്നത്.


maheshinte-prathikaram

രംഗത്ത് ഫഹദിന് ഡയലോഗുകളൊന്നുമില്ല. എന്നാല്‍ മുഖത്തെ ആ ഭാവം മാത്രം മതി. വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് കുങ്ഫു മാഷിനെയും പിള്ളേരെയും ടോമിച്ചായന്‍ എന്ന കഥാപാത്രം ഇറക്കിവിടുന്നതാണ് രംഗം.


ചിത്രത്തില്‍ ഫഹദിന്റെ സ്വാഭാവിക അഭിനയത്തിന് തന്നെയാണ് മാര്‍ക്ക്. നടന്റെ ഗംഭീര തിരിച്ചുവരവായും ചിത്രത്തെ കാണുന്നു. ആഷിഖ് അബു നിര്‍മിച്ച ചിത്രത്തിലെ ആ ഡിലീറ്റഡ് സീന്‍ കാണൂ...


English summary
Deleted Scene in Maheshinte Prathikaram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam