twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ കൊച്ചാറിന്റെ ജീവിതം ആസ്പദമാക്കിയുളള ചിത്രത്തിന് ഡല്‍ഹി കോടതിയുടെ സ്‌റ്റേ

    By Midhun Raj
    |

    ഐസിഐസിഎ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിന്റെ ജീവിതം ആസ്ദമാക്കിയുളള ചിത്രത്തിന് ഡല്‍ഹി കോടതിയുടെ സ്‌റ്റേ. ചന്ദ കൊച്ചാറിന്റെ ജീവിതം കാണിക്കുന്ന 'ചന്ദ എ സിഗ്നേച്ചര്‍ ദാറ്റ് റൂയിന്ഡ് എ കരിയര്‍' എന്ന സിനിമയുടെ റിലീസാണ് കോടതി തടഞ്ഞത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി കോടതിയുടെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് സന്ദീപ് ഗാര്‍ഗാണ് റിലീസ് സ്‌റ്റേ ചെയ്തിരിക്കുന്നത്.

    chanda kochhar

    ബയോപിക്ക് ചിത്രം തിയ്യേറ്ററുകളിലും ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുവാന്‍ ഒരുങ്ങുവേയാണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്. സിനിമക്കുളള അനുമതി തേടി അണിയറക്കാര്‍ തന്നെ സമീപിച്ചിട്ടില്ലെന്ന് ചന്ദ കൊച്ചാര്‍ അറിയിച്ചു. തന്റെ പേര് ഉപയോഗിക്കുന്നതിനോ ജീവിതം ആസ്പദമാക്കി സിനിമ എടുക്കുന്നതിനോ അനുവാദം ചോദിച്ചിരുന്നില്ല.

    അന്വേഷണം പൂര്‍ത്തിയാകുന്നതിനോ കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ മുമ്പുതന്നെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചതിനാല്‍, തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് വ്യക്തമാക്കിയതിനാല്‍, സിനിമയുടെ ഉള്ളടക്കം അപകീര്‍ത്തികരമാണെന്ന് കൊച്ചാര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷണല്‍ അഭിമുഖങ്ങളും മറ്റ് അപകീര്‍ത്തികരമായ കാര്യങ്ങളും മുന്‍വിധിയോടെയുള്ളതാണെന്നും സമൂഹത്തില്‍ തന്റെ പ്രശസ്തി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

    വാദം കേട്ട ശേഷം, സിനിമയുടെ ഉള്ളടക്കത്തിന് കൊച്ചാറിന്റെ പ്രശസ്തിയെ മുൻ‌വിധിയോടെ സ്വാധീനിക്കാൻ കഴിവുണ്ടെന്നും അതിനാൽ അവർക്ക് ഒരു മുൻ ഭാഗത്തെ സ്റ്റേ ഉത്തരവിന് അർഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. മുന്‍പ് ലോകത്തിലെ ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം ഇടം നേടിയിട്ടുളള ആളാണ് ചന്ദ കൊച്ചാര്‍. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ വനിതകളുടെ പട്ടികയിലും തുടര്‍ച്ചയായി അഞ്ച് വര്‍ഷം ചന്ദ കൊച്ചാര്‍ ഇടംനേടിയിരുന്നു.

    അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും വിവാഹം കഴിഞ്ഞ് പത്ത് മാസം! സന്തോഷം പങ്കുവെച്ച് നടന്‍അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും വിവാഹം കഴിഞ്ഞ് പത്ത് മാസം! സന്തോഷം പങ്കുവെച്ച് നടന്‍

    English summary
    Delhi Court Stays The Release Of Chanda Kochhar's Biopic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X