തമിഴ് റോക്കേഴ്‌സ് പോലുളള പൈറസി വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി ഹൈക്കോടതി

By Midhun Raj

പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ അപ്ലോഡ് ചെയ്യുന്ന പൈറസി വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി. തമിഴ് റോക്കേഴ്‌സ് ഉള്‍പ്പെടെയുളള പൈറസി വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ ഹൈക്കോടതി തീരുമാനിച്ചതായാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൈറസി വെബ്‌സൈറ്റുകളുടെ എല്ലാ url കളിലേക്കും ip വിലാസങ്ങളിലേക്കുമുളള പ്രവേശനം തടയാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനോദ കമ്പനിയായ വാര്‍ണര്‍ ബ്രോസ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. ജസ്റ്റിസ് സഞ്ജീവ് നരൂലയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

piracy

ഇതിന്റെ ഭാഗമായി വെബ്‌സൈറ്റ് ഡൊമെയ്‌നുകളുടെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്താലാകാനും പൈറസി സെെറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്റര്‍നെറ്റ് ടെലികോം സേവന ദാതാക്കള്‍ക്ക് അറിയിപ്പ് നല്‍കാനും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനും വിവര സാങ്കേതിക മന്ത്രാലയത്തിനും കോടതി നിര്‍ദ്ദേശം നല്‍കി.

നേരത്തെ തമിഴ് റോക്കേഴ്‌സ് പോലുളള സൈറ്റുകള്‍ നിര്‍ത്താലാകാന്‍ സിനിമാ പ്രവര്‍ത്തകരെല്ലാം ശ്രമിച്ചെങ്കിലും ഒന്നും നടക്കാതെ പോവുകയായിരുന്നു. നിലവില്‍ ഇത്തരം സൈറ്റുകള്‍ സിനിമ അപ്ലോഡ് ചെയ്യുന്നതിലൂടെ വലിയ രീതിയിലുളള നഷ്ടമാണ് സിനിമാ മേഖലയിലുളളവര്‍ക്ക് ഉണ്ടാവുന്നത്.

More from Filmibeat

Read more about: cinema piracy സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X