ദുല്‍ഖറും നമിതയും പഴയ മമ്മൂട്ടിയെയും സുമലതയെയും പോലെ

By Aswathi

ദുല്‍ഖര്‍ സല്‍മാന്‍ ഭാവിയിലെ മമ്മൂട്ടിയാണെന്ന് പണ്ടേ പറഞ്ഞു വച്ചതാണ്. യുവ നടി നമിത പ്രമോദിന് ആദ്യകാല നടി സുമലതയുടെ മുഖച്ഛായയുണ്ടെന്ന് വെള്ളിത്തിരയില്‍ എല്ലാവരും പറയുകയും ചെയ്തിരുന്നു. വിക്രമാദിത്യന്റെ സെറ്റില്‍ നമിതയെയും ദുല്‍ഖറിനെയും ഒരുുമിച്ച് കണ്ടപ്പോള്‍ എല്ലാവരും പറഞ്ഞു ആ പഴയ ജോഡി വീണ്ടും ഒന്നിച്ചുവെന്ന്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ജോഡികളാണ് മമ്മൂട്ടിയും സുമലതയും. ലാല്‍ ജോസിന്റെ വിക്രമാദിത്യന്റെ സെറ്റില്‍ നമിത പ്രമോദിനെയും ദുല്‍ഖറിനെയും ഒരുമിച്ച് കണ്ടപ്പോള്‍ പലരും ആ പഴയ ഓര്‍മകളിലേക്ക് പോകുകയായിരുന്നു. തന്നെ സുമലതയായി കണ്ടത് തന്നെ വിശ്വസിക്കാന്‍ കഴിയാത്ത നമിതയ്ക്ക് ഇതുകൂടെ കേട്ടപ്പോള്‍ ആകെ കൗതുകമാണ് തോന്നിയത്.

മൂന്നാം തവണയും ലാല്‍ ജോസിനൊപ്പം

ദുല്‍ഖറും നമിതയും പഴയ മമ്മൂട്ടിയെയും സുമലതയെയും പോലെ

തുടര്‍ച്ചയായി മൂന്നാം തവണയാണിത് നമിത ലാല്‍ജോസിന്റെ ചിത്രത്തില്‍ നായികയാകുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി മൂന്നാമത്തെ ലാല്‍ജോസ് ചിത്രത്തിലും നമിത തന്നെ നായിക.

മൂക്കു കുത്തിയതിന് കാരണം

ദുല്‍ഖറും നമിതയും പഴയ മമ്മൂട്ടിയെയും സുമലതയെയും പോലെ

വിക്രമാദിത്യനിലെ ദീപിക പൈ എന്ന കൊങ്കിണി പെണ്‍കുട്ടിയാകാന്‍ ലാല്‍ജോസ് പറഞ്ഞിട്ടാണ് മൂക്ക് കുത്തിയത്. ഡ്യൂപ്ലിക്കറ്റ് പോരെ എന്ന് നമിത ചോദിച്ചെങ്കിലും ലാല്‍ജോസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു.

ഉണ്ണിയ്ക്കും ദുല്‍ഖറിനുമൊപ്പം

ദുല്‍ഖറും നമിതയും പഴയ മമ്മൂട്ടിയെയും സുമലതയെയും പോലെ

ഉണ്ണി മുകുന്ദനും ദുല്‍ഖറിമുമൊപ്പമുള്ള അഭിനയം നല്ല അനുഭവമായിരുന്നെന്ന് നമിത പറഞ്ഞു. കുഞ്ചാക്കോ ബോബനും ദിലീപിനുമൊപ്പവുമെല്ലാം അഭിനയിക്കുന്നതും അതുപോലെ തന്നെയെന്നും നമിത പറയുന്നു.

സുമലതയും മമ്മൂട്ടിയും

ദുല്‍ഖറും നമിതയും പഴയ മമ്മൂട്ടിയെയും സുമലതയെയും പോലെ

സിനിമയില്‍ വന്നതിന് ശേഷമാണ് എല്ലാവരും തനിക്ക് സുമലതയുടെ മുഖച്ഛായയുണ്ടെന്ന് പറഞ്ഞത്. അതുവരെ ആര്‍ക്കും തോന്നിയില്ല. പക്ഷെ വിക്രമാദിത്യന്റെ സെറ്റില്‍ തന്നെയും ദുല്‍ഖറിനെയും ഒരുമിച്ച് കണ്ടപ്പോള്‍ എല്ലാവരും പറഞ്ഞത് പഴയ സുമലതയും മമ്മൂട്ടിയും എന്നാണ്- നമിത പറഞ്ഞു

സംതൃപ്തയാണോ

ദുല്‍ഖറും നമിതയും പഴയ മമ്മൂട്ടിയെയും സുമലതയെയും പോലെ

ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ സംതൃപ്തയാണോ എന്ന ചോദിച്ചാല്‍ നമിത തീര്‍ത്ത് പറയും അതെ. ടൈപ്പ് കാസ്റ്റാകാന്‍ താത്പര്യമില്ല. പുതിയ തീരങ്ങള്‍ മുതല്‍ ഇതുവരെ വ്യത്യസ്തമായ വേഷങ്ങള്‍ തന്നെയാണ് ലഭിച്ചത്

എന്താണ് ലക്ഷ്യം

ദുല്‍ഖറും നമിതയും പഴയ മമ്മൂട്ടിയെയും സുമലതയെയും പോലെ

ഇപ്പോള്‍ പ്ലസ് ടു 97 ശതമാനം മാര്‍ക്കോടെ പാസായി. സെന്റ് തെരേസ കോളേജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നു. ആഗസ്തില്‍ ക്ലാസ് തുടങ്ങും. ഒരു ടീച്ചറാകാനാണ് നമിതയുടെ മോഹം. സൈക്കോളജി ഇഷ്ടമാണ്. സിനിമയും പഠനവും ഒരുമിച്ചെങ്ങനെ കൊണ്ടുപോകും എന്ന കണ്‍ഫ്യൂഷനിലാണ് നമിത ഇപ്പോള്‍

 പുതിയചിത്രങ്ങള്‍

ദുല്‍ഖറും നമിതയും പഴയ മമ്മൂട്ടിയെയും സുമലതയെയും പോലെ

ദിലീപ് നായകനാകുന്ന 'വില്ലാളി വീരനി'ലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസനാണ് നായക വേഷം ചെയ്യുന്നത്. വേറെയും നല്ല അവസരങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഒന്നും ഏറ്റിട്ടില്ലെന്നും നടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X