»   » പ്രസവം കാണിച്ച് ആളെ കൂട്ടേണ്ട ഗതികേടില്ല ബ്ലെസി

പ്രസവം കാണിച്ച് ആളെ കൂട്ടേണ്ട ഗതികേടില്ല ബ്ലെസി

Posted By:
Subscribe to Filmibeat Malayalam
Blessy
പ്രസവരംഗങ്ങള്‍ കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അത്തരം സാഹചര്യമുണ്ടായില്‍ ഈ പണി നിര്‍ത്തുമെന്നും സംവിധായകന്‍ ബ്‌ളെസി. തന്റെ പുതിയ സിനിമയില്‍ നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന പുതിയ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഇനിയും പൂര്‍ത്തിയാവാത്ത സിനിമയുടെ ഒരു ഫ്രെയിം പോലും കാണാതെ അതിനെ വിമര്‍ശിക്കുന്നത്  ശരിയല്ല. അതിന്റെ പ്രമേയത്തെയോ കലാമൂല്യത്തെയോ കുറിച്ച് ഇപ്പോള്‍ വിധിയെഴുത്ത് വേണ്ട. മാതൃത്വം, സ്ത്രീത്വം എന്നിവയെക്കുറിച്ചുള്ള രേു കലാകാരന്റെ കാഴ്ചപ്പാട് എന്താണെന്ന് സൃഷ്ടി കണ്ടശേഷമാണ് വിലയിരുത്തേണ്ടത്.

അമ്മ എന്ന സ്ഥാനത്തിന്റെ മൂല്യം എന്താണെന്നും സ്വന്തം ശരീരത്തില്‍ നിന്ന് ഉടലെടുക്കുന്ന ഒരു ജീവനുമായുള്ള (പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയാലും) സ്ത്രീയുടെ ബന്ധത്തിന്റെ ആഴം എത്രമാത്രമാണെന്നും വ്യക്തമാക്കുകയാണ് തന്റെ ലക്ഷ്യം. സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകളാണ് ഇതുവരേക്കും താന്‍ ചെയ്തിട്ടുള്ളത്. വൈകൃതമായ കാഴ്ചപ്പാടുള്ള ആളല്ല താനെന്ന് കഴിഞ്ഞ സിനിമകളിലൂടെ പ്രേക്ഷക സമൂഹത്തിന് മനസ്സിലായിട്ടുണ്ടെന്നും ബ്‌ളെസി പറഞ്ഞു.

ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ അവഗണിച്ച് സിനിമാനടിയുടെ പ്രസവത്തിന് പിന്നാലെ പോകാന്‍ മാധ്യമങ്ങള്‍ക്ക് നാണമില്ലേയെന്നും 'കാഴ്ച' പോലെ കലാമൂല്യമുള്ള സിനിമകളെടുത്ത ബ്‌ളെസി പ്രസവം ചിത്രീകരിക്കാന്‍ പോയത് വിചിത്രമാണെന്നും കഴിഞ്ഞ ദിവസം കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ നേതാക്കളായ ജി സുധാകരനും സെബാസ്റ്റ്യന്‍ പോളും ബ്ലെസിയുടെ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam