ദിലീപിനെ വിഷുവിന് കണികാണാം
ഈ മാസം റിലീസ് ചെയ്യാനിരുന്ന ദിലീപ് ചിത്രമായ ഇവന്‍ മര്യാദ രാമന്‍ വിഷുവിനു മാത്രമേ തിയറ്ററില്‍ എത്തുകയുള്ളൂ. ഉല്‍സവ സീസണില്‍ മാത്രം സിനിമ റിലീസ് ചെയ്താല്‍ മതിയെന്ന ദിലീപിന്റെ തീരുമാനത്തെ തുടര്‍ന്നാണ് റിലീസ് മാറ്റിയത്.
ദിലീപും നിക്കി ഗില്‍റാണിയും ജോടികളാകുന്ന മദ്യാരരാമന്‍ സുരേഷ് ദിവാകര്‍ ആണ് സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കുന്നത് സിബിയും ഉദയ്കൃഷ്ണയുമാണ്. ക്രിസ്മസിനായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. അപ്പോഴേക്കും ചിത്രീകരണം പൂര്‍ത്തിയായില്ല. തുടര്‍ന്നാണ് പുതുവര്‍ഷം ആദ്യം റിലീസ്‌ചെയ്യാന്‍ ആന്റോ ജോസഫ് തീരുമാനിച്ചത്. എന്നാല്‍ ആഘോഷത്തോടെ കൂടി മാത്രമേ സിനിമ തിയറ്ററില്‍ എത്തേണ്ടതുള്ളൂ എന്നാണ് ദിലീപിന്റെ തീരുമാനം. അതനുസരിച്ച് ഏപ്രില്‍ നാലിനു ചിത്രം തിയറ്ററിലെത്തും.

തെലുങ്ക് ഹിറ്റ് ചിത്രമായ മര്യാദ രാമണ്ണയുടെ മലയാളം പതിപ്പാണിത്. അരിമില്‍ തൊഴിലാളിയായ രാമു എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
മര്യാദരാമന്റെ റിലീസ് മാറ്റിയതോടെ ദിലീപിന്റെ അടുത്ത ചിത്രങ്ങളെല്ലാം ഇതിനനുസരിച്ചു മാറും. ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, സിദ്ധാര്‍ഥ് ഭരതന്റെ ചിത്രം എന്നിവയാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ജിത്തു ജോസഫ് ചിത്രമായിരിക്കും ഓണത്തിനു തിയറ്ററിലെത്തുക. മൈ ബോസ് എന്ന ഹിറ്റിനു ശേഷം ജിത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications











