മമ്മൂട്ടിയുടെ ന്യൂഡല്‍ഹിയുടെ ക്ലൈമാക്‌സ് ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന്! വെളിപ്പെടുത്തി തിരക്കഥകൃത്ത്
ചില ചിത്രങ്ങൾ താരങ്ങളുടെ തലവര തന്നെമാറ്റി മറിയ്ക്കും. അത്തരത്തിൽ മമ്മൂട്ടിയുടെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു 1987 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ന്യൂഡൽഹി. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ചിത്രം അന്ന് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ജികെ എന്ന ജി കൃഷ്ണ മൂർത്തിയും വിശ്വനാഥനുമെല്ലാം തിയേറ്ററുകൾ ആഘോഷമാക്കുകയായിരുന്നു.
1986 കാലഘട്ടത്തിൽ മമ്മൂട്ടി പ്രധാനകഥാപാത്രമായി എത്തിയ ഭൂരിഭാഗം ചിത്രങ്ങളും വൻ പരാജയമായിരുന്നു. എന്നാൽ ന്യൂഡൽഹി പുറത്തു വന്നതോടെ ഇതെല്ലാം മാറി മറിയുകയായിരുന്നു. ഇന്നും ന്യൂഡൽഹിയെ കുറിച്ച് പരമാർശിക്കുമ്പോൾ ആദ്യം പറയുക മമ്മൂട്ടിയുടെ പേരാകും. ചിത്രം പുറത്തിറങ്ങി 32 കൊല്ലം കഴിയുമ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ്. സഫാരി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

22 ദിവസം കൊണ്ടാണ് ന്യൂഡൽഹി എന്ന സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ 13 സീനുകളുമായിട്ടാണ് ദില്ലിയിലേയ്ക്ക് പുറപ്പെടുന്നത്. അന്നന്ന് ഷൂട്ട് ചെയ്യാനുളള തിരക്കഥ എഴുതുകയായിരുന്നു. പലവട്ടം സ്ക്രിപിറ്റ് വെട്ടിത്തിരുത്തി എഴുതിയെങ്കിലും, സ്വന്തം രചനയിലുളള അഞ്ചിലധികം ചിത്രം പരാജയപ്പെട്ടതിന്റെ ആഘാതത്തിൽ എഴുതിയ കൂടുതൽ ഭാഗവും ഉപേക്ഷിക്കുകയായിരുന്നു. നാല് വയസ്സുപ്പോൾ കണ്ട ദില്ലിയെ കുറിച്ചായരുന്നു പിന്നീട് ദില്ലി കാണാത്ത ഡെന്നീസ് ജോസഫ് കഥ എഴുതിയത്.

പല തവണ ആലോചിച്ചപ്പോഴും ക്ലീഷേ ക്ലൈമാക്സുകളാണ് മനസ്സിലെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ കണ്ട റിപ്പോർട്ടിൽ നിന്നാണ് ഇപ്പോൾ കാണുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ലഭിച്ചത്. ലഘു ലേഖനം പ്രിന്റ് ചെയ്യുന്നതിനിടെ പ്രിന്ററുടെ കൈപ്പത്തി കുടങ്ങി എന്നായിരുന്നു വാർത്ത. അയാളുടെ ചോരയിൽ കുതിർത്താണ് അന്ന് പ്രിന്റ് വന്നത്. രക്തം കുതിർത്ത് രണ്ട് പേജ് അടിച്ചു വന്നിരുന്നു. ഒരാൾ മരിച്ചു കൊണ്ടിരിക്കെ രക്തത്തിൽ കുതിർന്ന് അയാളുടെ മരണം അച്ചടിച്ച് പത്രം പുറത്തു വരുന്നതായി ക്ലൈമാക്സ് എഴുതി.

വായിച്ചോ കേട്ടോ അറിഞ്ഞ ഒരു സംഭവമാണ് ന്യൂഡൽഹി എന്ന ചിത്രത്തിന് ആധാരം.അമേരിക്കന്‍ പ്രസിഡന്റിനെ കൊല്ലാന്‍ ചെറുകിട ടാബ്ലോയിഡ് തീരുമാനിക്കുന്നു. ടാബ്ലോയിഡ് പൊളിഞ്ഞുനില്‍ക്കെ സ്ഥാപകന്റെ ഭ്രാന്തന്‍ തീരുമാനം. ക്വട്ടേഷന്‍ ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നു. മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്ത് സ്‌കൂപ്പിലൂടെ പത്രത്തെ ക്ലിക്ക് ആക്കുകയാണ് ലക്ഷ്യം. മരണം നടപ്പാക്കാന്‍ തീരുമാനിച്ച തലേദിവസം പ്രസിഡന്റ് മരിച്ചതായി പത്രം അടിച്ചുവച്ചു. പക്ഷേ പദ്ധതി നടന്നില്ല. വാര്‍ത്ത സൃഷ്ടിക്കാനുള്ള ഒരു ക്രീമിനല്‍ ജീനിയസിന്റെ ഇത്തരം നീക്കങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ മമ്മൂട്ടി ചിത്രമെന്ന് തീരുമാനിച്ചു. എന്നാല്‍ കൃത്യമായൊരു കാരണമില്ലാതെ നായകന്‍ അത്തരമൊരു ക്രിമിനല്‍ ചെയ്തി ചെയ്യുന്നത് മലയാളി പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകില്ലെന്ന ചിന്തയില്‍ തന്നെ നശിപ്പിച്ചവരെ തിരിച്ചു നശിപ്പിക്കുക എന്ന ക്ലീഷേയിലൂടെ ചിത്രം ഒരുക്കിയത്.

ചിത്രത്തിൽ നടരാജ് വിഷ്ണുവായി ആദ്യം സമീപിച്ചത് തമഴ് താരം സത്യരാജിനെയായിരുന്നു. അദ്ദേഹം ഈ റോൾ ഒഴുവാക്കുകയായിരുന്നു. തുടർന്നാണ് ഈ കഥാപാത്രം നടനും സംവിധായകനുമായ ത്യാഗരാജിന് ലഭിക്കുന്നത്. സിനിമയിൽ നിന്ന് തിരിച്ചടി നേരിട്ട് ഔട്ടായി നിൽക്കുന്ന ഒരു സാഹചര്യത്തിലായിരുന്നു അദ്ദേഹം. എന്നാൽ ചിത്രത്തിൽ ത്യാഗരാജന്റെ കഥാപാത്രം ഹിറ്റാവുകയായിരുന്നു. ഇതിനെ തുടർന്ന് ന്യൂഡല്‍ഹിയിലെ കഥാപാത്രത്തെ ടൈറ്റിലാക്കി സേലം വിഷ്ണു എന്ന ചിത്രവുമായി ത്യാഗരാജന്‍ തമിഴില്‍ എത്തി- ഡെന്നീസ് ജോസഫ് പറഞ്ഞു.


Click it and Unblock the Notifications











