സിനിമയെ മാത്രം ആശ്രയിക്കുന്നത് വിഡ്ഢിത്തമാണ്: ലക്ഷ്മി മേനോന്‍
മലയാളത്തില്‍ ഭാഗ്യം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ലക്ഷ്മി മേനോന്‍ തമിഴിലെ ഭാഗ്യ നക്ഷത്രമാണ്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റും അതിന് മുകളിലും ഇരുന്നു. പഠനത്തിനൊപ്പമാണ് ലക്ഷ്മി സിനിമാഭിനയവും കൊണ്ടു പോകുന്നത്.
സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ലക്ഷ്മി നൂറ് വട്ടം ആലോചിക്കാറുണ്ട്. വാരിവലിച്ച് സിനിമകള്‍ ചെയ്യാറില്ല. ഇതിനൊക്കെ വ്യക്തമായ കാരണം ലക്ഷ്മിയ്ക്ക് പറയാനുണ്ട്. സിനിമയെ മാത്രം ആശ്രയിക്കുന്നത് വിഡ്ഢിത്തമാണെന്ന തിരിച്ചറിവും ഈ യുവ നടിയ്ക്കുണ്ട്.

ഡിമാന്റുള്ളതുവരെ മാത്രമേ ഒരു നടിയ്ക്ക് ഈ മേഖലയില്‍ നിലനില്‍പ്പുള്ളൂ എന്നാണ് ലക്ഷ്മി പറയുന്നത്. സിനിമയെ മാത്രം ആശ്രയിക്കുന്നത് വിഡ്ഢിത്തമാണ്. നന്നായി പഠിച്ച ഒരു ജോലി സമ്പാദിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ലക്ഷ്മി പറഞ്ഞു.
ഈ തിരിച്ചറിവുകള്‍ ഉള്ളതുകൊണ്ടും, പഠിച്ച് ഒരു ജോലി സന്പാദിക്കണമെന്നുള്ളതുകൊണ്ടുമാണത്രെ ലക്ഷ്മി മേനോന്‍ വാരിവലിച്ച് സിനിമകള്‍ ചെയ്യാത്തത്. ഇപ്പോള്‍ കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിച്ച 'കൊമ്പന്‍' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് നടി. പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications