»   » ദീപന്റെ സിമ്മില്‍ ആന്‍ നായിക

ദീപന്റെ സിമ്മില്‍ ആന്‍ നായിക

Posted By:
Subscribe to Filmibeat Malayalam

ദീപന്റെ പുതിയ ത്രില്ലര്‍ സിനിമയായ സിമ്മില്‍ തട്ടത്തിന്‍ മറയത്ത് ഫെയിം ദീപക് പറമ്പോലും ആന്‍ അഗസ്റ്റിനും ഒന്നിക്കുന്നു. ഡിസംബര്‍ 12 മുതല്‍ കൊച്ചിയിലും പരിസരത്തുമായി ഷൂട്ടിങ് ആരംഭിക്കും.

Ann Augustine

ആര്‍ ആര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റോയ്‌സണ്‍ വെള്ളാരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് സതീഷിന്റെതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നല്‍കും. ഹീറോയില്‍ ക്യാമറ ചലിപ്പിച്ച ഭരണി കെ ധരന്‍ ഈ ചിത്രത്തിലും ദീപനൊപ്പമുണ്ടാകും.

പൃഥ്വിരാജിനെ നായകനാക്കി പുതിയമുഖം സംവിധാനം ചെയ്തുകൊണ്ടായിരുന്നു ദീപന്റെ വരവ്. നേരത്തെ ലീഡര്‍ എന്നൊരു സിനിമ ഒരുക്കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെടാതെ പോയി. തുടര്‍ന്ന് പൃഥ്വിരാജിനെ തന്നെ നായകനാക്കി ഹീറോ ഒരുക്കി. ഡി കമ്പനിയെന്ന മറ്റൊരു ചിത്രം ഇപ്പോള്‍ പണിപ്പുരയിലാണ്.

മമ്മുട്ടിയെ നായകനാക്കി ന്യൂസ് മേക്കര്‍ എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ ഷൂട്ടിങ് അനിശ്ചിതാവസ്ഥയിലാണ്. തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ മമ്മുട്ടി നിര്‍ദ്ദേശിച്ചതാണ് ഷൂട്ടിങ് നീളാന്‍ കാരണമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മമ്മുട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും മേക്കപ്പ് മാനുമായ ജോര്‍ജാണ് സില്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ന്യൂസ്‌മേക്കര്‍ നിര്‍മ്മിക്കുന്നത്.

English summary
Ann Augustine and Thattathin Marayathu fame Deepak Parambol will play the lead in this flick. SIM will start rolling on December 12 and will be shot entirely in Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam