അമലയുടെ വിവാഹവസ്ത്രങ്ങളെക്കുറിച്ചറിയേണ്ടേ?

By Lakshmi

അമല പോള്‍- എഎല്‍ വിജയ് വിവാഹത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ 7ന് വിവാഹനിശ്ചയവും ജൂണ്‍ 12ന് വിവാഹവും നടക്കാന്‍ പോവുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണിനി ബാക്കി നില്‍ക്കുന്നത്. അമലയും വിജയിയും സിനിമകളുമായിബന്ധപ്പെട്ട ജോലികളും വിവാഹത്തിനുള്ള ജോലികളും ചെയ്തു തീര്‍ക്കുന്ന തിരക്കുകളിലാണ്.

വമ്പന്‍ സെറ്റപ്പില്‍ നടക്കാന്‍ പോകുന്ന താരവിവാഹമായതുകൊണ്ടുതന്നെ ഫാഷന്‍ ലോകവും ഇതിനെ ഉറ്റുനോക്കുന്നുണ്ട്. അമലയുടെ വിവാഹവസ്ത്രവും മനസമ്മത ദിനത്തിലെ വസ്ത്രവുമെല്ലാം എങ്ങനെയുള്ളതായിരിക്കുമെന്നറിയാന്‍ ഫാഷന്‍ പ്രേമികള്‍ കാത്തിരിക്കുകയാണ്.

amala-paul
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രാജ്യത്തെ സുപ്രസിദ്ധരായ ഡിസൈനര്‍മാരായ അനിത ഡോങ്‌ഗ്രെസ, സബ്യാസാച്ചി മുഖര്‍ജി എന്നിവരുടെ വസ്ത്രങ്ങളാണ് വിവാഹത്തിന് അമലയും വിജയിയും തിരഞ്ഞെടുത്തിരിക്കുന്നത്.

അമലയുടെ നിശ്ചയ ദിവസത്തെ ഗൗണ്‍ ഡോങ്‌ഗ്രെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിവാഹവസ്ത്രമാകട്ടെ സബ്യാസാചിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജൂണ്‍ 7ന് നടക്കുന്ന മോതിരം മാറല്‍ ചടങ്ങ് കൊച്ചിയില്‍ വച്ചാണ് നടക്കുന്നത്. വെളുത്ത ഗൗണിലായിരിക്കും അമല ചടങ്ങിനെത്തുക. അതേ ദിവസം വൈകീട്ട് നടക്കുന്ന വിരുന്നില്‍ അമല പരമ്പരാഗത ശൈലിയിലുള്ള ലെഹങ്കയായിരിക്കും അണിയുക.

ചെന്നൈയില്‍ വച്ച് പമ്പരാഗത ശൈലിയിലാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് പരമ്പരാഗത ശൈലിയിലുള്ള വസ്ത്രമായിരിക്കും അമല ധരിയ്ക്കുക. കാഞ്ചീവരം സാരിയായിരിക്കും വിവാഹവേഷം. അതുകഴിഞ്ഞ് നടക്കുന്ന വിരുന്നു സല്‍ക്കാരത്തിന് സബ്യാസാച്ചി ഡിസൈന്‍ ചെയ്ത വസ്ത്രവും പ്രത്യേകം തയ്യാറാക്കിയ ഡയമണ്ട് നെക്ലേസും അമല ധരിയ്ക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X