മോഹന്‍ലാല്‍ ഒരു അത്ഭുതം ദേവ് ഗില്‍
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്ത നടന്മാരും നടിമാരുമുണ്ടാകില്ല. മലയാള സിനിമയ്ക്ക് പുറത്തുള്ള ഇന്‍ഡസ്ട്രികളിലുള്ളവരില്‍ പലരും ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
അഭിനയിക്കാന്‍ അവസരം ലഭിച്ചവരില്‍ പലരും ലാലിനുള്ളിലെ അതുല്യനടന്റെ കഴിവ് കണ്ട് അത്ഭുതപ്പെടുകയും അതിനെ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വരെ ഇത്തരത്തില്‍ ലാലിനെ പ്രശംസിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് താരവും ലാലിനെ പ്രശംസിച്ചിരിക്കുകയാണ്.

ലാലിന്റെ പുതിയ ചിത്രം മിസ്റ്റര്‍ ഫ്രോഡില്‍ വില്ലനായി അഭിനയിക്കുന്ന ദേവ് ഗില്‍ ആണ് ലാലിനെ പ്രശംസിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ വെറുമൊരു സൂപ്പര്‍താരമല്ലെന്നും അദ്ദേഹം ഒരു അത്ഭുതം തന്നെയാണെന്നുമാണ് ദേവ് ഗില്‍ പറയുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് ദേവ് ഗില്‍ ലാലിനെക്കുറിച്ച് പറഞ്ഞത്. ലാല്‍ അഭിനയിച്ച ദൃശ്യം, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും ഇതിന് പുറമേ താന്‍ അദ്ദേഹത്തിന്റെ അഭിനയത്തിനനുസരിച്ച് സ്വയം മെച്ചപ്പെടുത്താനായി ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ദേവ് ഗില്‍ പറയുന്നു.


Click it and Unblock the Notifications