മമ്മൂട്ടിയോട് ദേവന് ഒരു അഭ്യര്‍ത്ഥന, പ്രശംസകളില്‍ വീണുപോകരുത്

By Aswathi

മമ്മൂട്ടി എന്ന നടനെ കുറിച്ച് മികച്ച അഭിപ്രായമാണ് ദേവന്. അദ്ദേഹത്തിന്റെ അമരത്തിലെ അഭിനയം കണ്ട് അപ്പോള്‍ തന്നെ വിളിച്ച് പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖരായ അഞ്ച് നടന്മാരെ എടുത്താല്‍ അതിലൊരാള്‍ മമ്മൂട്ടിയായിരിക്കും. മലയാള സിനിമയില്‍ തനിയ്ക്ക് വ്യക്തിപരമായി ഒത്തിരി ഇഷ്ടമുള്ള നടനുമാണ് മമ്മൂട്ടി എന്ന് ദേവന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോട് ദേവന് ഒരു അഭ്യര്‍ത്ഥനയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ അമരത്തിലെ അഭിനയം കണ്ടിട്ട് തനിക്കദ്ദേഹത്തെ വിളിച്ച് പ്രശംസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല എനിക്കത് എവിടെയും വിളിച്ചു പറയണം എന്ന ആഗ്രഹം ഉണ്ടായതിനെ തുടര്‍ന്ന് ഒരു വേദിയില്‍ ആ അവസരം ഞാന്‍ ഉപയോഗിച്ചു. അമരത്തെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയ മികവിനെ കുറിച്ചും സംസാരിച്ചു. ഒരു വടക്കന്‍ വീരഘാഥ എന്ന ചിത്രത്തിലെ അഭിനയത്തെ കുറിച്ചും ദേവന്‍ പറഞ്ഞു.

devan-mammootty

മലയാളികള്‍ക്ക് ലഭിച്ച ഭാഗ്യവും അനുഗ്രഹവുമാണ് മമ്മൂട്ടി. പക്ഷെ അടുത്തിടെ മമ്മൂട്ടി ചെയ്യുന്ന ചിത്രങ്ങളെല്ലാം പരാജയപ്പെടുന്നതില്‍ ദേവന് ഖേദമുണ്ട്. അഭിനയത്തിന്റെ എല്ലാവശങ്ങളും അറിയാവുന്ന മമ്മൂട്ടി ഈയടുത്ത കാലത്തായി, കുറഞ്ഞത് രണ്ടുമൂന്ന് വര്‍ഷങ്ങളായി അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങള്‍ മിക്കതും തന്നെ മികവുള്ളതായില്ല.
മമ്മൂട്ടി എന്ന നടനെ മമ്മൂട്ടിപോലും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

മമ്മൂട്ടി തന്റെ ടാലന്റ് വേണ്ടവിധം ഈ കാലഘട്ടത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് വേണം പറയുവാന്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംവിധായകരും മമ്മൂട്ടിയുടെ കഴിവുകള്‍ ചൂഷണം ചെയ്യുന്നില്ല എന്ന് വ്യക്തമാകുന്ന തരത്തിലുള്ള സിനിമകളാണ് ഈ സമീപകാലത്ത് വന്നിരിക്കുന്നത്. ആ ചിത്രങ്ങളിലെ മിക്ക കഥാപാത്രങ്ങളും കണ്ടാല്‍ പരിതാപകരമായ അവസ്ഥയായിപ്പോയി എന്നെ പറയാനുള്ളൂ- ദേവന്‍ പറഞ്ഞു.

സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ വന്ന് പറയുമ്പോള്‍ അത് തനിക്ക് വെല്ലുവിളിയായി തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമേ മമ്മൂട്ടി സ്വീകരിക്കാവൂ എന്നാണ് ദേവന്‍ പറയുന്നത്. അത് തനിക്ക് ചെയ്യാന്‍ കഴിയുമോ എന്ന ഭയം മമ്മൂട്ടിയില്‍ ഉണ്ടായിരിക്കണം. എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു ക്യാരക്ടര്‍ മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ ചെയ്തിട്ടുകാര്യമില്ല.

അടുത്തകാലത്ത് ഞാനും മമ്മൂട്ടിയും കൂടി ഒരുമിച്ച് അഭിനയിച്ച ചിത്രം 'ഇമ്മാനുവ'ലാണ്. അവിടെവച്ച് മമ്മൂട്ടിയോട് ഇക്കാര്യം നേരില്‍ പറയണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും അതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. മമ്മൂട്ടിയെ നേരില്‍ കാണുന്നവര്‍ പ്രശംസിച്ചു പറയുന്നവര്‍ മാത്രമായിരിക്കും. അത്തരം വാക്കുകളില്‍ വീഴരുതെന്നാണ് ദേവന്റെ അഭ്യര്‍ത്ഥന.

കടപ്പാട്: നാന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X