മുന്തിരി മൊഞ്ചനിലൂടെ ദേവനും സലീമയും വീണ്ടും ഒന്നിക്കുന്നു!!താരങ്ങളുടെ പുതിയ ഗെറ്റപ്പ് പുറത്ത്
ആരണ്യകത്തിനു ശേഷം നടൻ ദേവനോടൊപ്പം സലീമ വീണ്ടും എത്തുകയാണ്.
നടിമാരുടെ വെള്ളിത്തിരയിലേയ്ക്കുളള ചുവട് വയ്പ്പും അപ്രതീക്ഷിതമാകലും ഒരു മിച്ചാണ്, കഴിവുളള പല നടിമാരും വെളളിത്തുരയിൽ എത്തുമെങ്കിലും വളരെ വേഗം തന്നെ വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷമാകുന്നു. അത്തരത്തിലുളള ഒരു നടിയാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മിയേയും ആരണ്യകത്തിലെ അമ്മിണിയേയും പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കില്ല. പക്ഷെ വളരെ പെട്ടന്നായിരുന്നു സലീമ സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും അപ്രത്യക്ഷയായത്.

മുന്തിരി മൊഞ്ചൻ എന്ന ചിത്രത്തിലൂടെയാണ് ഈ താര ജോഡികൾ വീണ്ടും വെളളിത്തിരയിൽ എത്തുന്നത്.. സലീമയുടെ തിരിച്ചു വരവ് പ്രേക്ഷകർക്കിടയിൽ വളരെ സന്തോഷം സൃഷ്ടിച്ചിട്ടുണ്ട്.യുവതാരങ്ങളെ അണിനിരത്തി വിജിത്ത് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മ്യൂസിക്കല്‍ റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചനിലൂടെ. ഗോപിക അനില്‍, ബോളിവുഡ് അഭിനേത്രിയായ കൈരാവി തക്കര്‍, സലീം കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അഞ്ജലി നായര്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മനുവാണ് ചിത്രത്തിലെ നായകൻ.
1975ല്‍ പുറത്തിറങ്ങിയ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സലീമ. പതിനാല് വര്‍ഷത്തോളം സിനിമയില്‍ സജീവമായിരുന്നു. ഇതിനിടെ പതിനൊന്ന് ചിത്രങ്ങളില്‍ മാത്രമാണ് സലീമ അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത മഹായാനത്തിലെ മോളിക്കുട്ടിയായിരുന്നു സലീമ ഒടുവില്‍ അഭിനയിച്ച കഥാപാത്രം.


Click it and Unblock the Notifications











