മോഹന്‍ലാലിന്റെ ആ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് വേണ്ടി ഐവി ശശി ഉറങ്ങിയിരുന്നില്ലെന്ന് മണിയന്‍പിള്ള രാജു!
സിനിമ എന്ന വലിയ സ്വപ്നത്തെ ജീവിതകാലം മുഴുവന്‍ ചേര്‍ത്ത് പിടിച്ച സംവിധായകനായിരുന്നു ഐവി ശശി. 1975 ല്‍ പുറത്തിറങ്ങിയ ഉത്സവം എന്ന സിനിമയായിരുന്നു ഐവി ശശി ആദ്യമായി സംവിധാനം ചെയ്തിരുന്നത്. പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടിയടക്കം മുന്‍നിര നായകന്മാരുടെ ഹിറ്റ് സിനിമകളെല്ലാം ഐവി ശശിയുടെ സംഭാവനകളായിരുന്നു.

സംവിധായകന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ ആകെ തളര്‍ന്നിരിക്കുകയാണ് സിനിമാ ലോകം. ഐവി ശശിയ്‌ക്കൊപ്പം 12 സിനിമകളില്‍ വര്‍ക്ക് ചെയ്ത നടന്‍ മണിയന്‍പിള്ള രാജു അദ്ദേഹം സിനിമയ്ക്ക് വേണ്ടി നടത്തുന്ന കഷ്ടപാടുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്ന ദേവാസൂരത്തിന് വേണ്ടി ഐവി ശശി ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നാണ് താരം പറയുന്നത്.
സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലത്ത് അദ്ദേഹം ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും വളരെ കുറച്ച് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ എല്ലാ രംഗങ്ങളിലും കൃത്യമായ ശ്രദ്ധ അദ്ദേഹം കൊടുത്തിരുന്നു. അതാണ് ഐവി ശശിയുടെ പേരില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഉണ്ടായതിന് പിന്നിലെന്നും മണിയന്‍പിള്ള രാജു പറയുന്നു.


Click it and Unblock the Notifications