»   » പ്രേക്ഷകരുടെ പ്രിയ നടി ദേവയാനി തിരിച്ചു വരുന്നു!

പ്രേക്ഷകരുടെ പ്രിയ നടി ദേവയാനി തിരിച്ചു വരുന്നു!

Posted By:
Subscribe to Filmibeat Malayalam


1994ലെ പ്രിയദര്‍ശന്റെ കിന്നരി പുഴയോരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ നായികയായാണ് തെന്നിന്ത്യന്‍ നടി ദേവയാനി മലയാളി പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ദേവയാനി.

കിന്നരി പുഴയോരം എന്ന ചിത്രത്തിന് ശേഷം തടര്‍ച്ചയായി മിക്ക മലയാള സിനിമയിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയ വി എസ് ജയകൃഷ്ണന്റെ സര്‍ക്കാര്‍ കൊളോണി എന്ന ചിത്രത്തിലാണ് ദേവയാനിയെ മലയാളി പ്രേക്ഷകര്‍ അവസാനമായികാണുന്നത്.

devayani

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയനടി ദേവയാനി മലയാളി പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നു. എന്നാല്‍ തിരിച്ചെത്തുന്നത് സിനിമയിലേക്കല്ലെന്നു മാത്രം.

മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്ജ്വലം എന്ന റിയാലിറ്റി ഷോയില്‍ ജെഡ്ജായാണ് ദേവയാനി തിരിച്ചെത്തുന്നത്. മലായളം,തെലുങ്ക് കൂടാതെ ബോളിവുഡ്, ബംഗാളി തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

English summary
Tamil actor Devayani will once again entrall Malayali audience. This time, she will not been in any Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam