ടിപിയുടെ ഭാര്യയായി ദേവി അജിത്ത്
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായിരുന്ന ടിപി ചന്ദ്രശേഖരന്റെ ജീവിതവും മരണവും പ്രമേയമാക്കി ഒരുക്കുന്ന ടിപി 51 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വടകരയിലും സമീപപ്രദേശത്തുമായി പുരോഗമിക്കുന്നു. വളരെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരന്ന ചിത്രമായിരുന്നു ടിപി 51, എന്നാല്‍ ഇടയ്ക്ക് സംവിധായകന്‍ മൊയ്തു താഴത്തിന് ചിത്രത്തിന്റെ പേരില്‍ ഭീഷണി വരുകയും നായകനായി തീരുമാനിച്ച നടന്‍ പിന്മാറുകയുമെല്ലാം ചെയ്തത് ചിത്രം വൈകാന്‍ ഇടയാക്കി.
ഇപ്പോള്‍ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് പുതുമുഖം രമേശ് വടകരയാണ്. ടിപിയുടെ ഭാര്യ രമയായി ദേവി അജിത്താണ് വേഷമിടുന്നത്. ടിവി പരിപാടികളുടെ അവതാരയായും സീരിയല്‍ നടിയായും തിളങ്ങിയശേഷമാണ് ദേവി അജിത്ത് സിനിമയിലെത്തിയത്. ടികെ രാജീവ് കുമാറിന്റെ ഇവര്‍ ആയിരുന്നു ദേവിയുടെ ആദ്യ ചിത്രം.

ദേവി ചെയ്ത കഥാപാത്രങ്ങളില്‍ മികച്ചതായി കണക്കാക്കാവുന്നതാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം. ടിപി 51ലെ രമയും ദേവിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കുമെന്ന് പ്രതീക്ഷിയ്ക്കാം. റിയാസ് ഖാന്‍, അബു സലിം, കൊച്ചുപ്രേമന്‍, കൊല്ലം ഷാ, മണി, സ്വരാഗ്, ശുഭ ശ്രീധര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങലായി എത്തുന്നു. ഗസലാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഗാനരചന രമേശ് കാവിലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, വൈക്കം വിജയലക്ഷ്മി എന്നിവരെല്ലാം ടിപി 51ല്‍ പാടുന്നുണ്ട്.
tp 51 moithu thazhath devi ajith tp chandrasekharan shooting ടിപി 51 ടിപി ചന്ദ്രശേഖരന് ദേവി അജിത്ത് മൊയ്തു താഴത്ത് ഷൂട്ടിങ്


Click it and Unblock the Notifications