twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തിനാണ് ഈ വാശി! ഇതൊക്കെ കാണുമ്പോള്‍ വിഷമം തോന്നുന്നു! ശബരിമല വിഷയത്തില്‍ ദേവി അജിത്ത്

    By Midhun Raj
    |

    ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുളള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സുപ്രീ കോടതി വിധി പ്രകാരം മല കയറാനെത്തുവരെ വിശ്വാസികള്‍ തടഞ്ഞുകൊണ്ടിരിക്കുകയാണ്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും താരങ്ങളുമെല്ലാം തന്നെ ഇതില്‍ തങ്ങളുടെ നിലപാടുകള്‍ അറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ചിലര്‍ സുപ്രീ കോടതി വിധിയെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു ചിലര്‍ എതിര്‍ത്തിരുന്നു.

    അവസരം വേണമെങ്കില്‍ തനിക്ക് വഴങ്ങണം! അനു മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി ശ്വേത പണ്ഡിറ്റ്‌അവസരം വേണമെങ്കില്‍ തനിക്ക് വഴങ്ങണം! അനു മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി ശ്വേത പണ്ഡിറ്റ്‌

    നവ്യ നായര്‍.ഭാമ, ദേവന്‍,കൊല്ലം തുളസി,അനുശ്രീ തുടങ്ങിയ താരങ്ങളായിരുന്നു തങ്ങളുടെ അഭിപ്രായം അറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നത്. ഇവര്‍ക്കു പിന്നാലെ നടി ദേവി അജിത്തും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശബരിമല വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് ദേവി അജിത്ത് രംഗത്തെത്തിയിരുന്നത്. ശബരിമലയില്‍ പോകുവാനായി വാശി പിടിക്കുന്ന സ്ത്രീകളെക്കുറിച്ച് ഓര്‍ത്ത് വേദന തോന്നുന്നുവെന്നും ഈ വാശി മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കൂവെന്നും ദേവി അജിത്ത് പറയുന്നു.

    ദേവി അജിത്ത് പറഞ്ഞത്

    ദേവി അജിത്ത് പറഞ്ഞത്

    തിരുവന്തപുരത്താണ് എന്റെ വീട്. വീടിനടുത്തുളള അമ്പലങ്ങളിലെല്ലാം ഞാന്‍ പോകാറുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ മിക്കപ്പോഴും തന്നെ പോകും. കുട്ടിക്കാലം മുതലെ അങ്ങനെ തന്നെയാണ് തുടരുന്നത്. ദൈവം ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. വിഷമഘട്ടങ്ങളില്‍ ദൈവം തന്നെയാണ് എന്നെ സഹായിച്ചിട്ടുളളത്. അതുകൊണ്ട് തന്നെ ഞാനൊരു ഭക്തയാണ്. അമ്പലങ്ങളില്‍ വെറുതെ പോകുന്നവര്‍ ഉണ്ടോ എന്നെനിക്കറിയില്ല. ഞാന്‍ പറഞ്ഞുവരുന്നത് ഭക്തിയുടെ കാര്യമാണ്. ശബരിമലയില്‍ പോയിട്ടുണ്ടെന്നും അതിന് ഭാഗ്യം കിട്ടിയ കുട്ടിയാണ് താനെന്നും ദേവി അജിത്ത് പറയുന്നു.

    അയ്യപ്പന്റെ മുന്നില്‍ നില്‍ക്കുമ്പോഴുളള അനുഭൂതി

    അയ്യപ്പന്റെ മുന്നില്‍ നില്‍ക്കുമ്പോഴുളള അനുഭൂതി

    നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ശബരിമലയില്‍ പോയത്. അയ്യപ്പന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുക്ക് കിട്ടുന്ന അനുഭൂതി എല്ലാവരും പറയുന്നതു പോലെ കാണേണ്ട കാഴ്ച തന്നെയാണ്. അവിടെ നിന്നും വരാന്‍ പോലും തോന്നില്ല. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് എന്തുക്കൊണ്ടാണ് ഒരു നിയമം ഉണ്ടാക്കിയിട്ടുളളതെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. അതില്‍ എന്തിനാണ് ഇത്ര വാശി കാണിക്കുന്നത്. നിങ്ങള്‍ക്ക് അയ്യപ്പനെ കാണണമെങ്കില്‍ അടുത്തുളള അമ്പലങ്ങളില്‍ പോകാമല്ലോ,ദേവി അജിത്ത് പറയുന്നു.

    അതിന് ആരും തടസം നില്‍ക്കുന്നില്ല.

    അതിന് ആരും തടസം നില്‍ക്കുന്നില്ല.

    അല്ലെങ്കില്‍ ആ പ്രായം വരുമ്പോള്‍ നിങ്ങള്‍ക്ക് പോകാമല്ലോ. അതിന് ആരും തടസം നില്‍ക്കുന്നില്ല. എന്നാല് ഇപ്പോള്‍ തന്നെ പോകണമെന്നത് ഭക്തിയുടെ മാര്‍ഗമാണെന്ന് എനിക്ക് തോന്നുന്നില്ല. ഭക്തി മാര്‍ഗമാണെങ്കില്‍ ഇവിടെ മറ്റ് അമ്പലങ്ങളുണ്ട്. എല്ലാ ദൈവങ്ങളും ഒന്നല്ലേ. ഇവിടെ നിന്നും വിളിച്ചാലും അയ്യപ്പന്‍ വിളി കേള്‍ക്കും. ഭംഗി കാണാനാണോ അവിടെ പോകുന്നത്. ശുദ്ധമായ സ്ഥലമാണത്.

    അതൊരു പുണ്യകര്‍മമാണ്

    അതൊരു പുണ്യകര്‍മമാണ്

    ശബരിമലയില്‍ പോകുന്ന ഓരോരുത്തരും അയ്യപ്പന്മാരായാണ് പോകുന്നത്. വൃതമെടുത്ത് വൃത്തിയിലും വെടുപ്പിലുമാണ് അവര്‍ പോകുന്നത്. കഴിക്കുന്നതില്‍ പോലും ശ്രദ്ധിച്ചും പ്രാര്‍ത്ഥനാനുഭൂതിയിലുമാണ് അവര്‍ എത്തുന്നത്. അതൊരു പുണ്യകര്‍മമാണ്.ഇത് സ്ത്രീകള്‍ക്ക് സാധിക്കില്ലെന്നത് എന്നെ പോലെ തന്നെ മറ്റുളളവര്‍ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെ പോകാന്‍ കഴിയാത്ത സ്ഥലത്തേക്ക് എന്തിനാണ് ഇത്രയും വാശികാണിച്ച് പോകണം എന്നു പറയുന്നത്.

    ഓരോരുത്തരും അത് വേണ്ടെന്നു വെയ്ക്കണം

    ഓരോരുത്തരും അത് വേണ്ടെന്നു വെയ്ക്കണം

    എന്നോട് നിങ്ങള്‍ ദേഷ്യപ്പെടുമായിരിക്കും. എന്നാല്‍ അതിനോട് യോജിക്കാന്‍ കഴിയില്ല. അതില്‍ വേദനയുണ്ട്. ഇതല്ല ശരിയായ മാര്‍ഗം നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ കഴിയാത്തതിലാണോ വലിയ പ്രശ്‌നം. മറ്റ് എന്തെല്ലാം പ്രശ്‌നങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. എത്ര ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇവിടെ ചെയ്യാം. ഫെമിനിസമാണോ, എന്തിനാണ് ഈ കടും പിടിത്തം. ഓരോരുത്തരും അത് വേണ്ടെന്നു വെയ്ക്കണം. ദേവി അജിത്ത് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

    വീഡിയോ കാണൂ

    ആഘോഷ വരവിനൊരുങ്ങി വിജയുടെ സര്‍ക്കാര്‍! ചിത്രത്തെക്കുറിച്ചുളള സുപ്രധാന വിവരം പുറത്തുവിട്ട് മുരുകദോസ്ആഘോഷ വരവിനൊരുങ്ങി വിജയുടെ സര്‍ക്കാര്‍! ചിത്രത്തെക്കുറിച്ചുളള സുപ്രധാന വിവരം പുറത്തുവിട്ട് മുരുകദോസ്

    അയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു വഴങ്ങിത്തരണമെന്ന് അലറി! അലന്‍സിയറിനെതിരെ ഗുരുതര ആരോപണംഅയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു വഴങ്ങിത്തരണമെന്ന് അലറി! അലന്‍സിയറിനെതിരെ ഗുരുതര ആരോപണം

    English summary
    actress devi ajith's facebook live
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X