ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

By Aswathi

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ദേവി അജിത്തിന് ഭാഗ്യം തെളിഞ്ഞത്. മുമ്പ് പല ചിത്രങ്ങളിലും ചെറുതെങ്കിലും നല്ല വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദേവിയ്ക്ക് സിനിമയില്‍ ഒരു സ്ഥാനമുണ്ടാക്കി കൊടുത്തത് ട്രിവാന്‍ഡ്രം ലോഡ്ജിലെ സെറീനയാണ്. പക്ഷെ ഇപ്പോഴും മലയാളി പ്രേക്ഷകര്‍ ദേവിയെ വിലയിരുത്തുന്നതും സെറീന എന്ന കഥാപാത്രത്തിലൂടെയാണ്.

ട്രിവാന്‍ഡ്രം ലോഡ്ജില്‍ തന്നെയാണ് ഇപ്പോഴും. ലോഡ്ജില്‍ നിന്ന് ഇറങ്ങണം. വളരെ ആസ്വദിച്ചാണ് ആ വേഷം ചെയ്തത്. കഥയെഴുതുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഞാനായിരുന്നു എന്ന് അനൂപ് മേനോന്‍ പറഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടി ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുക എന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷെ ട്രിവാന്‍ഡ്രം ലോഡ്ജിലെ ഇമേജ് തന്നെയാണ് എനിക്കിപ്പോഴും. അത് മാറണം. അതിന് വേണ്ടി വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണം- ദേവി പറഞ്ഞു

തമിഴിലേക്ക്

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രത്തിലൂടെ ദേവി വീണ്ടും ആരുമറിയാതെ തമിഴില്‍ പോയി വന്നു. തമിഴ് ഡയലോഗുകള്‍ പറയുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ നല്ല അനുഭവമായിരുന്നു സെറ്റിലെന്ന് ദേവി അജിത്ത് പറയുന്നു.

റീമാ സെന്നുമായി സാമ്യം

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി റീമാ സെന്നുമായി സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആദ്യം ജ്യോതിര്‍മയിയെ പോലെയാണെന്നായിരുന്നു. എന്തായാലും അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.

തമിഴില്‍ എങ്ങനയാ

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ചെയ്യും. പുതുതായി രണ്ട് പ്രൊജക്ടുകള്‍ വന്നിട്ടുണ്ട്. ജയം രവിയും നയന്‍താരയും ഒന്നിക്കുന്ന ഒരു സിനിമയും അമീര്‍ സംവിധാനം ചെയ്യുന്ന ഡെഷാവു എന്ന ചിത്രവും

ഡെഷാവുവിലെ ഡ്രീം റോള്‍

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

ഡെഷാവു എന്ന ചിത്രത്തിലെ കഥാപാത്രം തന്റെ ഡ്രീം റോളാണെന്നാണ് ദേവി പറയുന്നത്. ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് എത്തുന്നത്. അനിത നമ്പ്യാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്

വീട്ടമ്മയാകാണം

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

ദേവി അജിത്ത് എന്ന് കേള്‍ക്കുമ്പോള്‍ ജീന്‍സ് ഇടുന്ന വളരെ മോഡാണായ ഒരു സ്ത്രീയെന്ന കാഴ്ചപ്പാടാണ് പൊതുവെ. അതില്‍ നിന്ന് ഒരു മോചനം വേണം. സാധാരണ വീട്ടമ്മയുടെ റോളുകളൊക്കെ ചെയ്യാന്‍ വളരെ ഇഷ്ടമാണെന്ന് ദേവി പറഞ്ഞു

തമിഴില്‍ ആദ്യം വില്ലത്തി

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

തമിഴില്‍ ആദ്യം ചെയ്തത് ഒരു വില്ലത്തിയുടെ വേഷമാണ്. താമരക്കണ്ണന്‍ സംവിധാനം ചെയ്ത സുരയാഡലിലായിരുന്നു ആ വേഷം

മലയാളത്തിലെ പുതിയ സിനിമ

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

നിവിന്‍ പോളിയുടെ മിലിയും സുരേഷ് ഗോപിയുടെ മാളൂട്ടി സാബുവുമാണ് പുതിയ ചിത്രങ്ങള്‍. മിലിയില്‍ ഒരു ഹോസ്റ്റര്‍ വാര്‍ഡന്റെ വേഷമാണ്. മാളുട്ടി സാബുവില്‍ ഒരു കന്യാസ്ത്രീയുടെ വേഷവും

ഇഷ്ടപ്പെട്ട കഥാപാത്രം

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ഇറങ്ങണം: ദേവി

ലാലിനൊപ്പം ചെയ്ത ഉത്തര എന്ന ചിത്രത്തിലെ നാടോടി സ്ത്രീയുടെ വേഷം ഏറെ ഇഷ്ടമാണ്. ശ്യാമപ്രസാദിന്റെ മണല്‍ നഗരമെന്ന സീരിയലിലൂടെയാണ് അഭിനയം തുടങ്ങുന്നത്. അതിലെ കഥാപാത്രവും വളരെ ഇഷ്ടമാണെന്ന് ദേവി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X