നിറവയറുമായി നിക്കി ഗല്‍റാണിയും ഉര്‍വശിയും! ആകാംക്ഷയുണര്‍ത്തി ധമാക്കയുടെ പുതിയ പോസ്റ്റര്‍!

അഡാര്‍ ലവിന് ശേഷം അടുത്ത ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനൊരുങ്ങുകയാണ് ഒമര്‍ ലുലു. ധമാക്കയെന്ന് പേരിട്ടിരിക്കുന്ന സിനിമ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നായകനിരയിലേക്കുയര്‍ന്ന താരമായ അരുണ്‍ ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറുകയാണ്. യുവതാരനിരയും സീനിയര്‍ താരങ്ങളുമൊക്കെയായി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

റിലീസിന് മുന്നോടിയായുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ച് വരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഉര്‍വശിയും നിക്കി ഗല്‍റാണിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. നിറവയറുമായി ബേബി ഷവര്‍ ആഘോഷിക്കുന്നതിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസിന് മുന്നോടിയായാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

Urvashi

മുകേഷ്, സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും. ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അടുത്ത ചിത്രവുമായെത്തുകയാണ് ഒമര്‍ ലുലുവും സംഘവും. സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുകയാണ് ഈ സിനിമയുടെ റിലീസിനായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X