അധ്യാപകരെ തല്ലിയ ആ തമിഴ് നടി ധന്‍സികയാണ്!
വാഗമണ്ണയില്‍ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനിടെ ശല്യം ചെയ്ത അധ്യാപകരെ നടി തല്ലിയെന്ന വാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യപിച്ച് സെറ്റിലെത്തി ശല്യം ചെയ്ത അധ്യാപകരെ നടി തല്ലിയെന്നല്ലാതെ, ആരാണ് ആ ധീര നടിയെന്ന് അന്ന് പുറത്ത് പറഞ്ഞിരുന്നില്ല. അതിവളാണ്, ധന്‍സിക
ശരീരത്തില്‍ സ്പര്‍ശിച്ച അധ്യാപകനെ തമിഴ് നടി കരണത്തടിച്ചു
തെന്നിന്ത്യന്‍ സുന്ദരി ധന്‍സികയാണ് അപമര്യാദയായി പെരുമാറിയ അധ്യാപകരുടെ കരണം പൊളിച്ചത്. വാഗമണ്‍ മൊട്ടക്കുന്നിലായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് എത്തിയ അധ്യാപക സംഘമാണ് നടിയുടെ തല്ലുകൊണ്ട് മടങ്ങിയത്.

ഒരു നൃത്തരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അധ്യാപക സംഘം സെറ്റിലെത്തിയത്. നടിയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് അധ്യാപകര്‍ ധന്‍സികയുടെ മാനേജരോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് മാനേജര്‍ പറഞ്ഞപ്പോള്‍ വാക്കേറ്റമായി. മദ്യപിച്ചെത്തിയ അധ്യാപകര്‍ മാനേജരെ തല്ലിയതോടെയാണ് നടി ഇടപെട്ടത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ശരീരത്ത് തൊട്ട അധ്യാപകരെ നടി തല്ലിയോടിക്കുകയായിരുന്നു. പരദേശി, അറവാന്‍ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ധന്‍സിക. കാത്താടി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ധന്‍സിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











