ധനുഷിന് വിജയിയെ കാത്തിരിക്കാന്‍ വയ്യ
വിജയ് നായകനാകുന്ന 'കത്തി' എന്ന ചിത്രത്തിന്റെ റിലീസിനായി ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്. എന്നാല്‍ ആരാധകരെക്കാള്‍ വലിയ പ്രതീക്ഷയിലാണ് നടന്‍ ധനുഷ്.
ചിത്രത്തിന്റെ റിലീസിനായി കാത്തിരുന്നെന്ന് മടുത്തെന്നാണ് തന്റെ ട്വിറ്റര്‍ പേജില്‍ താരം കുറിച്ചിട്ടിരിക്കുന്നത്. '' കത്തിയുടെ റിലീസിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ, ആദ്യ ദിവസം, ആദ്യ ഷോ , ഇനിയുളളത് അഞ്ചുദിനങ്ങള്‍ '' -ധനുഷിന്റെ വാക്കുകള്‍.

തുപ്പാക്കിയുടെ സൂപ്പര്‍ഹിറ്റ് വിജയം ആരാധകര്‍ക്കിടയില്‍ കത്തിയുടെ പ്രതീക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. തുപ്പാക്കിക്ക് ശേഷം വിജയും എ.ആര്‍. മുരുകദോസും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. മുരുകദോസ് തന്നെയാണ് രചനയും സംവിധാനവും. ബോളിവുഡ് താരം നിഥിന്‍ മുകേഷ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. അയ്യങ്കാരന്‍ ഇന്റര്‍നാഷനലിന്റെയും ലൈക്ക പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കെ. കരുണാമൂര്‍ത്തിയും എ. സുഭാസ്‌ക്കരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications