ധനുഷ് പാട്ടെഴുതി, ഇളയരാജ പാടി, കൊലവെറിയെ മറികടക്കും?
കൊലവെറി പാട്ടിലൂടെ ആരാധകരെ കൈയ്യിലെടുത്ത ധനുഷ് വീണ്ടും പാട്ടെഴുതുന്നു. കൊലവെറി പാട്ടെഴുതുകയും ആലപിയ്ക്കുകയും ചെയ്‌തെങ്കില്‍ ഇത്തവണ ചെറിയൊരു മാറ്റമുണ്ട്. പാട്ടെഴുതുന്നത് ധനുഷ് തന്നെ എന്നാല്‍ പാടുന്നത് സംഗീത സംവിധായകനായ ഇളയരാജയാണ്.
ധനുഷിന്റെ ഭാര്യ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന 'വയ് രാജ വയ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷ് പാട്ടെഴുതുന്നത്. ഇളയരാജയാണ് ഗാനം ആലപിയ്ക്കുന്നത്. ഇളയരാജയുടെ മകന്‍ യുവ്വന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന് ഈണമിട്ടിരിയ്ക്കുന്നത്.

ചിത്രത്തില്‍ ഒരൊറ്റ പാട്ട് മാത്രമാണ് ധനുഷ് എഴുതിയിട്ടുള്ളത്. ആഗസ്റ്റ് പതിനാലിന് ഈ പാട്ട് നിങ്ങള്‍ക്ക് കേള്‍ക്കാനാകുമെന്ന് ധനുഷ് ട്വീറ്റ് ചെയ്തു. ഇളയരാജ തനിയ്ക്ക് വേണ്ടി പാടിയത് ഏറെ സന്തോഷിപ്പിയ്ക്കുന്നതായും ധനുഷ്.
ഗൗതം കാര്‍ത്തിക്ക് ആണ് ചിത്രത്തിലെ നായകന്‍. പ്രിയ ആനന്ദനാണ് നായികയാവുന്നത്. തപ്‌സി പന്നു, വിവേക്, ഡാനിയേല്‍ ബാലാജി, വസന്ത്, ഗായത്രി രഘുറാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications











