പേട്ടയ്ക്കു ശേഷം ധനുഷിനൊപ്പം കാര്‍ത്തിക്ക് സുബ്ബരാജ്! ചിത്രത്തില്‍ ഗ്യാങ്സ്റ്ററായി സൂപ്പര്‍താരം

By Midhun Raj

ശ്രദ്ധേയ സിനിമകളിലൂടെ തമിഴകത്തെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് കാര്‍ത്തിക്ക് സുബ്ബരാജ്. അടുത്തിടെ പുറത്തിറങ്ങിയ കാര്‍ത്തിക്കിന്റെ പേട്ടയും മെഗാഹിറ്റ് ആയതോടെ സംവിധായകന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. പേട്ടയ്ക്കു ശേഷം ധനുഷിനൊപ്പമുളള സിനിമയായിരിക്കും കാര്‍ത്തിക്ക് സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ലണ്ടന്‍ പശ്ചാത്തലമാക്കിയുളള ഒരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രമായിരിക്കും ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുകയെന്നും അറിയുന്നു. ധനുഷിനൊപ്പം ഹോളിവുഡില്‍ നിന്നുളള ഒരു താരവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിക്രം വേദയുടെയും ഇരുതി സുട്രുവിന്റെയും നിര്‍മ്മാതാവ് ശശികാന്താണ് സിനിമ നിര്‍മ്മിക്കുന്നത്.

dhanush-karthik subbaraj,

അതേസമയം വെട്രിമാരന്റെ അസുരന്‍ എന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരാണ് സിനിമയില്‍ ധനുഷിന്റെ നായികാവേഷത്തില്‍ എത്തുന്നത്. അസുരനു പുറമെ രാക്ഷസന്റെ സംവിധായകനൊപ്പവും പരിയേറും പെരുമാള്‍ സംവിധായകനൊപ്പവും ധനുഷ് സിനിമകള്‍ ചെയ്യുന്നുണ്ട്. കൊടിക്ക് ശേഷം ആര്‍ എസ് ദുരൈ സെന്തില്‍ കുമാര്‍ ഒരുക്കുന്ന സിനിമയിലും ധനുഷ് തന്നെയാണ് നായകനായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X