കരിങ്കുന്നം സിക്‌സസ്, പൃഥ്വിരാജിന്റെ പകരകാരനായി ധനുഷ് ഇല്ല
വേട്ടയ്ക്ക് ശേഷം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വോളിബോള്‍ കോച്ച് വന്ദന എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ സിനിമാ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ചിത്രത്തിലേത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്.
അടുത്തിടെ ചിത്രത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് നായകനായി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നേരത്തെ പൃഥ്വിരാജ് ചെയ്യാനിരുന്ന വേഷത്തിലേക്കാണ് ധനുഷിനെ പരിഗണിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. പൃഥ്വിരാജിന് മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം സഹകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ധനുഷിനെ സമീപിക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നില്ലെന്ന് പറയുന്നു.

അരുണ്‍ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, മുരളിഗോപി, ബാബു ആന്റണി, ജേക്കബ്ബ് ഗ്രിഗറി, ചെമ്പന്‍ വിനോദ്, ബൈജു, സുധീര്‍ കരമന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. മഞ്ജുവിനൊപ്പം ലെനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹേമലത എന്ന ഐപിഎസ് ഓഫീസറിന്റെ വേഷമാണ് ലെന അവതരിപ്പിക്കുന്നത്.
ലെമന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ജയ് മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാന സംവിധാനം നിര്‍വ്വഹിക്കുന്നത്. ജയ്കൃഷ്ണന്‍ ഗുമ്മുദിയാണ് ഛായാഗ്രാഹണം.


Click it and Unblock the Notifications











