ധനുഷ് പ്രണയിക്കുന്നത് ശ്രുതിയെയല്ല സഹോദരി അക്ഷരയെ ?
ധനുഷ് ശ്രുതി ഹാസനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് പരന്നെങ്കില്‍ ഇപ്പോള്‍ സത്യമായ ഒരു വാര്‍ത്ത പുറത്ത് വന്നിരിയ്ക്കുന്നു. ധനുഷ് കമല്‍ ഹാസന്റെ ഇളയ മകള്‍ അക്ഷര ഹാസനെ പ്രണയിക്കുന്നു, സിനിമയിലാണെന്ന് മാത്രം. ധനുഷിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ 'ഷമിതാഭിലാണ് 'ധനുഷും കമലിന്റെ മകളും ഒന്നിയ്ക്കുന്നത്.
ഇരുവരും ഒന്നിയ്ക്കുന്നത് ഇതിനൊടകം തന്നെ വാര്‍ത്തയായിരുന്നു. എന്നാല്‍ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ ഗാനചിത്രീകരണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുന്നത്. അക്ഷരയും ധനുഷും തമ്മിലുള്ള ഡാന്‍സാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നെന്ന പ്രത്യേകതയും ഷമിതാഭിനുണ്ട്. ആര്‍ ബാല്‍ക്കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഞ്ചനയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ ധനുഷിന് ഇത് തന്റെ രണ്ടാമത്തെ ചിത്രമാണ്. എന്നാല്‍ കമലിന്റെ ഇളയമകള്‍ അക്ഷരയ്ക്ക് ഷമിതാഭ് സിനിമയിലേയ്ക്കുള്ള അരങ്ങേറ്റ വേദിയാണ്. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.


Click it and Unblock the Notifications











