ധനുഷിന്‌റെ ലെവലില്‍ എത്തുമോ വെങ്കിടേഷ്, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അസുരന്‍ റീമേക്ക് ടീസര്‍

By Prashant V R

തമിഴ് സൂപ്പര്‍താരം ധനുഷിന്റെതായി കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമായിരുന്നു അസുരന്‍. വെട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം നൂറ് കോടി ക്ലബിലും ഇടംപിടിച്ചു. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം കൂടിയായ അസുരന്‍ കേരളത്തില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ശിവസാമി എന്ന കഥാപാത്രമായി ധനുഷ് എത്തിയ ചിത്രത്തില്‍ പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു എത്തിയത്. ഒപ്പം കെന്‍ കരുണാസ്, ടീജെയ് അരുണാസലം, പശുപതി, പ്രകാശ് രാജ്, അമ്മു അഭിരാമി, ബാലാജി ശക്തിവേല്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

dhanush

അതേസമയം അസുരന്‍ വമ്പന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ റീമേക്ക് ചിത്രവും വരികയാണ്. തെലുങ്കിലാണ് ധനുഷ് ചിത്രത്തിന് റീമേക്ക് ചിത്രം വരുന്നത്. ടോളിവുഡ് സൂപ്പര്‍താരം വെങ്കിടേഷ് നായകനായ നാരപ്പയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തെലുങ്ക് ടീസര്‍ കണ്ട് ധനുഷിന്റെ ലെവലില്‍ വെങ്കിടേഷ് എത്തുമോയെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. അസുരനിലെ പ്രകടനത്തിന് കഴിഞ്ഞ വര്‍ഷം നിരവധി അവാര്‍ഡുകളാണ് ധനുഷ് നേടിയത്.

ഒപ്പം മഞ്ജു വാര്യരുടെ പ്രകടനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് റീമേക്കില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച റോളില്‍ നടി പ്രിയാമണിയാണ് എത്തുന്നത്. ശ്രീകാന്ത് അഡല സിനിമ സംവിധാനം ചെയ്യുന്നു. ഇതുവരെ മൂന്ന് മില്യണിലധികം ആളുകളാണ് അസുരന്‍ റീമേക്ക് ടീസര്‍ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. വെങ്കിടേഷിനും പ്രിയാമണിക്കും പുറമെ പ്രകാശ് രാജ്, കാര്‍ത്തിക്ക് രത്‌നം, മുരളി ശര്‍മ്മ, സമ്പത്ത് രാജ് തുടങ്ങിയവരാണ് നാരപ്പയിലെ മറ്റ് പ്രധാന താരങ്ങളാണ്. കലൈപുലി എസ് താണുവും ദഗുബതി സുരേഷ് ബാബുവും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

വീഡിയോ

Read more about: dhanush manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X