പൃഥ്വിരാജിന് വേണ്ടി ധനുഷിന്റെ കിടിലന്‍ പാട്ട്! ബ്രദേഴ്‌സ് ഡേ പൊളിക്കും! വീഡിയോ
ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ ഗാനവും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തമിഴ് സൂപ്പര്‍ താരം ധനുഷ് രചന നിര്‍വ്വഹിച്ച പാടിയ നെഞ്ചോട് വിനാ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്.

ധനുഷിന്റെ മുന്‍ഗാനങ്ങളെ പോല പുതിയ പാട്ടിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 3 ലക്ഷത്തിലധികം ആളുകളാണ് ബ്രദേഴ്‌സ് ഡേയിലെ പാട്ട് ഇതിനോടകം യൂടുബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഇത്തവണ ഒരു മാസ് എന്റര്‍ടെയ്നര്‍ ചിത്രവുമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്ജ്, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
തമിഴ് നടന്‍ പ്രസന്ന വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാജിക്ക് ഫ്രെയിമ്സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











