രജനികാന്ത് വേണ്ടെന്ന് പറഞ്ഞ ധനുഷ് ചിത്രം ഇനിയും വൈകും
അഭിനയവും നിര്‍മാണവുമൊക്കെ പയറ്റിത്തെളിഞ്ഞ ധനുഷ് പ പാണ്ഡി എന്ന ചിത്രം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തെത്തിയത്. ചിത്രം ഗംഭീര വിജയം നേടുകയും ചെയ്തു. പ പാണ്ഡിയ്ക്ക് ശേഷം ധനുഷ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ചിത്രം ഇതുവരെ എങ്ങുമെത്തിയില്ല.
ഭാര്യാ പിതാവ് കൂടെയായ രജനികാന്തിനെയാണ് ധനുഷ് ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത്. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണം രജനിയ്ക്ക് ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ധനുഷ് നാഗാര്‍ജ്ജുനയെ സമീപിച്ചു. കഥ കേട്ട് ഇഷ്ടപ്പെട്ട നാഗാര്‍ജ്ജുന സമ്മതം അറിയിച്ചു.

നാഗാര്‍ജ്ജുനയ്‌ക്കൊപ്പം ശരത് കുമാര്‍, എസ് ജെ സൂര്യ, ശ്രീകാന്ത്, അദിതി റാവു ഹൈദാരി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ചിത്രമാണിതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നാഗാര്‍ജ്ജന പറഞ്ഞത്.
എന്നാല്‍ ചിത്രം അടുത്തെങ്ങും സംഭവിക്കാനുള്ള സാധ്യതയില്ല. 2018 അവസാനും ചിത്രീകരണം തുടങ്ങും എന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ ഈ വര്‍ഷവും തുടങ്ങാനുള്ള സാധ്യതയില്ല. അസുരം എന്ന ചിത്രത്തിലാണ് അടുത്തതായി ധനുഷ് അഭിനയിക്കുന്നത്. അതിന് ശേഷമാവും സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലേക്ക് കടക്കുക.


Click it and Unblock the Notifications











