ഇളയ സൂപ്പര്‍സ്റ്റാര്‍ എന്ന് തന്നെ വിളിക്കരുതെന്ന് ധനുഷ്! വിശേഷണത്തോട് താല്‍പര്യമില്ലെന്നും നടന്‍
തമിഴകത്ത് ശ്രദ്ധേയ സിനിമകള്‍ ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്. നടന്റെ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുളള വേഷങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ ഇന്‍ഡസ്ട്രിയില്‍ തുടരുന്നത്. അടുത്തിടെയായിരുന്നു ധനുഷിന്റെ എറ്റവും പുതിയ ചിത്രമായ പട്ടാസിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.
പോസ്റ്ററില്‍ ധനുഷിനെ ഇളയ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു. നടന്റെ മുപ്പത്തിയാറാം പിറന്നാളിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. അതേസമയം പുതിയ വിശേഷണം തനിക്ക് വേണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ധനുഷ്. തന്റെ പേര് വിളിക്കുന്നതാണ് കൂടുതല്‍ ഇഷ്ടമെന്നാണ് നടന്‍ ആരാധകരോടായി തുറന്നു പറഞ്ഞിരിക്കുന്നത്.

അടുത്തിടെ നടന്നൊരു ചടങ്ങില്‍ താരജാഡകളില്ലാതെയാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. അധികം വൈകാതെ ഇളയ സൂപ്പര്‍സ്റ്റാറായി ധനുഷ് മാറുമെന്ന് നിര്‍മ്മാതാവ് തനു ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ വിശേഷണത്തോട് താല്‍പര്യമില്ലെന്നാണ് നടന്‍ പറയുന്നത്. പട്ടാസിന് പുറമെ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍, ഗൗതം മേനോന്റെ എന്നെ നോക്കി പായും തോട്ട, മാരി സെല്‍വരാജ് ചിത്രം തുടങ്ങിയവയെല്ലാം നടന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications