എനക്ക് മോഹന്‍ലാല്‍ സാറെ റൊമ്പ പുടിക്കും! നാന്‍ അവരോടെ പെരിയ ഫാന്‍! മനസ് തുറന്ന് ധനുഷ്

By Midhun Raj

ഇന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. നടനവിസ്മയമായ ലാലേട്ടന്റെ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. താരത്തിന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. ഏത് സിനിമകള്‍ പ്രഖ്യാപിച്ചാലും നടന്റെ അസാധ്യ പ്രകടനം കാണാനായി എല്ലാവരും കാത്തിരിക്കാറുണ്ട്. മാസായാലും ക്ലാസ് പടമായാലും തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഗംഭീരമാക്കാറുണ്ട് ലാലേട്ടന്‍.

കേരളത്തിലെന്ന പോലെ പുറത്തും നിരവധി ആരാധകവൃന്ദമുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍. എറ്റവും കൂടുതല്‍ സെലിബ്രിറ്റി ഫാന്‍സും ഉളള മലയാള നടന്‍ അദ്ദേഹമായിരിക്കും. അടുത്തിടെ നടന്നൊരു അവാര്‍ഡ് ചടങ്ങില്‍ തമിഴ് സൂപ്പര്‍താരം ധനുഷ് ലാലേട്ടനോടുളള ആരാധന പരസ്യമായി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ആരെയാണ് ഇഷ്ടം എന്ന ചോദ്യത്തിനായിരുന്നു ധനുഷിന്റെ മറുപടി വന്നത്.

മമ്മൂട്ടിയോ മോഹന്‍ലാലോ

മമ്മൂട്ടിയോ മോഹന്‍ലാലോ

അടുത്തിടെ നടന്ന വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ധനുഷ് ഈ ചോദ്യം നേരിട്ടത്. ഇതിനു മുന്‍പും താനൊരു കടുത്ത മോഹന്‍ലാല്‍ ഫാനാണെന്ന കാര്യം ധനുഷ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ വലിയ പ്രചോദനമാവാറുണ്ടെന്നാണ് ധനുഷ് വെളിപ്പെടുത്താറുളളത്. ഇപ്പോള്‍ ഒരിക്കല്‍ കൂടി ലാലേട്ടനോടുളള ഇഷ്ടം വെളിപ്പെടുത്തിയിരിക്കുകയാണ് ധനുഷ്. അവതാരക ധനുഷിനോട് മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ചോദിച്ചപ്പോഴാണ് നടന്റെ മറുപടി വന്നത്.

ധനുഷിന്റെ മറുപടി

ധനുഷിന്റെ മറുപടി

ധനുഷിന്റെ ഉത്തരം ആയിരക്കണക്കിന് വരുന്ന കാണികള്‍ ഹര്‍ഷാരവത്തോടെയാണ് കേട്ടിരുന്നത്. എനക്ക് മോഹന്‍ലാല്‍ സാറെ റൊമ്പ പുടിക്കും എന്നു പറഞ്ഞുകൊണ്ടാണ് ധനുഷ് തുടങ്ങിയത്. ലാലേട്ടന്റെ ഫാനാണെന്നും അദ്ദേഹം ഒരു ഉലക ആക്ടറാണെന്നും ധനുഷ് പറഞ്ഞു. സദസില്‍ മോഹന്‍ലാലിനെ സാക്ഷിനിര്‍ത്തി കൊണ്ടായിരുന്നു ധനുഷിന്റെ മറുപടി വന്നത്.

പുരസ്‌കാര സ്വീകരിക്കാനായി എത്തിയപ്പോഴാണ്

പുരസ്‌കാര സ്വീകരിക്കാനായി എത്തിയപ്പോഴാണ്

ഇത്തവണത്തെ പുരസ്‌കാര ചടങ്ങില്‍ മികച്ച നടനുളള പുരസ്‌കാരം സ്വന്തമാക്കിയത് മോഹന്‍ലാലായിരുന്നു. മികച്ച തമിഴ് നടനുളള അവാര്‍ഡ് എറ്റുവാങ്ങാനിയിട്ടാണ് ധനുഷ് എത്തിയിരുന്നത്. പുരസ്‌കാര സ്വീകരിക്കാനായി വേദിയില്‍ എത്തിയപ്പോഴാണ് ധനുഷ് ചോദ്യത്തിനുളള മറുപടിയായി ഇക്കാര്യം പറഞ്ഞത്. ഇത്തവണയും ആരാണ് ഇഷ്ടതാരം എന്ന പതിവ് ചോദ്യം തന്നെയായിരുന്നു അവതാരിക ആവര്‍ത്തിച്ചത്.

മുന്‍പ് പറഞ്ഞത്

മുന്‍പ് പറഞ്ഞത്

മുന്‍പ് സൈമ അവാര്‍ഡ് ദാന ചടങ്ങിലും മോഹന്‍ലാലിനെക്കുറിച്ച് ധനുഷ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ലോകത്തെ എറ്റവും മികച്ച പത്തു നടന്മാരുടെ ലിസ്റ്റ് തയ്യാറാക്കുകയാണെങ്കില്‍ അതില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്നും ഉറപ്പായിട്ടും ഉണ്ടാവുന്ന പേര് മോഹന്‍ലാല്‍ എന്നായിരിക്കും എന്നാണ് ധനുഷ് പറഞ്ഞത്. ഇത്തവണയും മടികൂടാതെ മലയാളത്തിലെ തന്റെ ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധനുഷ്.

ധനുഷിനൊപ്പം മഞ്ജുവും

ധനുഷിനൊപ്പം മഞ്ജുവും

ധനുഷിനൊപ്പം മഞ്ജു വാര്യരും പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മഞ്ജുവിന് മികച്ച നടിക്കുളള പുരസ്‌കാരം നല്‍കിയത് ധനുഷ് തന്നെയായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന ചിത്രത്തില്‍ ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായി മാറിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X