ധനുഷ് പുകവലിച്ച് പുലിവാലായി
സിനിമയില്‍ പുകവലിച്ചും അതിന്റെ ചിത്രങ്ങള്‍ പോസ്റ്ററിനുവേണ്ടി ഉപയോഗിച്ചുമെല്ലാം വിവാദങ്ങളില്‍ അകപ്പെട്ട താരങ്ങള്‍ ഏറെയുണ്ട്. പുകവലി പുലിവാലായി പിന്നീട് മാപ്പു പറയേണ്ടിവരുകയും പോസ്റ്റര്‍ മാറ്റേണ്ടിവരുകയുമെല്ലാം ചെയ്ത താരങ്ങളുടെ കൂട്ടത്തില്‍ ഇനി തമിഴ് യുവസൂപ്പര്‍ ധനുഷിന്റെ പേരും.
വേലൈഇല്ലാ പട്ടത്താരിയുടെ പോസ്റ്ററുകളിലാണ് ധനുഷ് പുകവലിച്ചുകൊണ്ട് പോസ് ചെയ്തത്. ഇത് വലിയ വിവാദമാവുകയും ചെയ്തു. ദേശീയ പുരസ്‌കാരം നേടിയ നാടൊട്ടുക്കും ഒട്ടേറെ ആരാധകരുള്ള നടന്‍ ഇത്തരത്തില്‍ പുകവലിച്ച് പോസ് ചെയ്ത് പരക്കെ പോസ്റ്ററൊട്ടിച്ചത് ജനത്തെ വഴിതെറ്റിയ്ക്കുമെന്ന് ഏവരും ആരോപിച്ചു. ധനുഷ് ഒരിക്കലും ഇത്ര അശ്രദ്ധമായി കാര്യങ്ങള്‍ ചെയ്യരുതായിരുന്നുവെന്ന് വിമര്‍ശനങ്ങളുമുയര്‍ന്നു.

മനുഷ്യാവകാശപ്രവര്‍ത്തരും സാമൂഹിക, ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം പോസ്റ്ററിനെതിരെ രംഗത്തെത്തി. എത്രയും വേഗം പോസ്റ്റര്‍ നീക്കം ചെയ്യണമെന്നായിരുന്നു ഏവരുടെയും ആവശ്യം. ധനുഷ് ഈ ചിത്രത്തിലെ നായകന്‍ മാത്രമല്ല, നിര്‍മ്മാതാവും കൂടിയാണ്. അതുകൊണ്ടുതന്നെ കാര്യമായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ താരത്തിന് കഴിയുമായിരുന്നു. ഒടുവില്‍ പുകവലി പോസ്റ്റര്‍ മാറ്റാന്‍ ധനുഷും അണിയറക്കാരും തീരുമാനിച്ചു, അങ്ങനെ പുകയില്ലാത്ത പുതിയ പോസ്റ്റര്‍ അടിച്ചിറക്കുകയും ചെയ്തു.
പേരെടുത്ത ഛായാഗ്രാഹകന്‍ വേല്‍രാജിന്റെ ആദ്യ സംവിധാനസംരംഭമാണ് വേലൈ ഇല്ലാ പട്ടൈത്താരി. ഈ ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത് അമലയാണ്. ധനുഷ് സിക്‌സ് പായ്ക്കായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനകം തന്നെ വലിയ ശ്രദ്ധനേടിയിട്ടുണ്ട്.


Click it and Unblock the Notifications











