സായി പല്ലവിയുടെ വിസ്മയത്തിന് മുന്നില്‍ ധനുഷും മാറി നില്‍ക്കും! ഡാന്‍സെന്ന് പറഞ്ഞാല്‍ ഇതാണ്!!
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ മൂന്ന് നടിമാരും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ നടി സായി പല്ലവിയാണ് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിയത്. തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് സായി ഇപ്പോള്‍. സിനിമയില്‍ ഒരുപാട് അവസരം വരുന്നുണ്ടെങ്കിലും ഒത്തിരി ശ്രദ്ധിച്ചാണ് സായി സിനിമകള്‍ തിരഞ്ഞെടുക്കുന്നത്.
അടുത്തിടെ റിലീസിനെത്തിയ ധനുഷിന്റെ മാരി 2 ആയിരുന്നു സായി നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന സിനിമ. ടൊവിനോ തോമസ് വില്ലന്‍ വേഷത്തിലെത്തിയ സിനിമ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ഹിറ്റായ റൗഡി ബേബി എന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. പുറത്ത് വന്ന ഉടനെ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് പാട്ടുള്ളത്.

നേരത്തെയും ഡാന്‍സ് കളിച്ച് ആരാധകരെ അതിശയിപ്പിച്ച സായി പല്ലവിയുടെ കിടിലന്‍ ഡാന്‍സ് തന്നെയാണ് മാരി 2 വിലെ പാട്ടിലുമുള്ളത്. ധനുഷിനെ കടത്തിവെട്ടുന്ന പ്രകടനമാണെന്ന് പാട്ട് കണ്ടാല്‍ വ്യക്തമാവും. പ്രഭുദേവയാണ് നൃത്തം സംവിധാനം ചെയ്തിരിക്കുന്നത്. ധനുഷും ധീയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ധനുഷിന്റെ ഹിറ്റ് സിനിമയായിരുന്നു മാരിയുടെ രണ്ടാം ഭാഗമായി ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി 2 ഡിസംബര്‍ 21 നായിരുന്നു റിലീസ് ചെയ്തത്. ധനുഷിനൊപ്പം മികച്ച പ്രകടനമാണ് വില്ലനായി അവതരിച്ച ടൊവിനോ തോമസും കാഴ്ച വെച്ചിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയും വെപ്പുപല്ലും ടാറ്റ് ചെയ്ത ശരീരവുമായി ലക്ഷണമൊത്തൊരു വില്ലനായിട്ടായിരുന്നു ടൊവിനോ മാരി 2 വില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications











