»   » അതിഥിയില്‍ നിന്നും ആതിഥേയനിലേക്ക്, ധനുഷ് മലയാളത്തിലേക്ക്, തുടക്കം നിര്‍മ്മാതാവായി

അതിഥിയില്‍ നിന്നും ആതിഥേയനിലേക്ക്, ധനുഷ് മലയാളത്തിലേക്ക്, തുടക്കം നിര്‍മ്മാതാവായി

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് സിനിമയുടെ എല്ലാമെല്ലാമായ ധനുഷ് മലയാള സിനിമയിലേക്ക്. അഭിനയിക്കാനല്ല മറിച്ച് നിര്‍മ്മാതാവായാണ് താരം മലയാളത്തില്‍ അരങ്ങേറുന്നത്. സിനിമയില്‍ എല്ലാ മേഖലയിലും കൈവെച്ച താരം ഇതാദ്യമായാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. മൃത്യുഞ്ജയം ഷോര്‍ട്ട് ഫിലിം ഒരുക്കിയ ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പതിവായി മലയാള സിനിമ കാണുന്ന താരത്തിന് മോളിവുഡ് ഇന്‍ഡസ്ട്രിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. മലയാള പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ചിത്രം ഒരുക്കുന്നതെന്നാണ് താരത്തിനോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്. മുംബൈയില്‍ നിന്നുള്ള മോഡലാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി വേഷമിടുന്നത്.

തിരക്കഥ ഇഷ്ടപ്പെട്ടു

ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് താരം ഈ ചിത്രം ഏറ്റെടുത്തത്. എന്നാല്‍ സിനിമയുടെ വിഷയത്തെക്കുറിച്ചുള്ള കാര്യമൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നായകനായി ടൊവിനോ തോമസ്

ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രങ്ങളുടെ ഭാഗമായ ധനുഷ് നിര്‍മ്മിക്കുന്ന മലയാള സിനിമയില്‍ നായകനാകാനുള്ള ഭാഗ്യം ലഭിച്ചത് യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിനാണ്. മുനംബൈയില്‍ നിന്നുള്ള മോഡലായ നേഹ അയ്യറാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.

അതിഥിയില്‍ നിന്നും ആതിഥേയനിലേക്ക്

മലയാള സിനിമയിലെ പ്രമുഖ താരങ്ങളുമായെല്ലാം അടുത്ത ബന്ധം പുലര്‍ത്തുന്ന താരം മലയാള സിനിമയ്ക്ക് അന്യമല്ല. ദിലീപും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ അതിഥിയായി ധനുഷ് എത്തിയിരുന്നു.

സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേക്ക്

ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന പവര്‍പാണ്ടി എന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലേക്കെത്തും. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന വി ഐപി2 ലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

English summary
Dhanush is all set to make inroads in Mollywood, not as an actor, but as a producer. The actor, who was behind award-winning films like Visaaranai and Kaaka Muttai in Kollywood, is hoping to do the same in the Malayalam film industry, too. His production venture will be directed by Dominic Arun of Mrithyumjayam fame.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam