»   » മലയാളത്തില്‍ ധനുഷിന് ഏറ്റവും പ്രിയപ്പെട്ട താരം!!! പ്രിയ താരത്തിന് വേണ്ടി ധനുഷ് ചെയ്യുന്നത്???

മലയാളത്തില്‍ ധനുഷിന് ഏറ്റവും പ്രിയപ്പെട്ട താരം!!! പ്രിയ താരത്തിന് വേണ്ടി ധനുഷ് ചെയ്യുന്നത്???

By: Karthi
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍ താരം ധനുഷിന് മലയാളത്തോട് ഒരു പ്രത്യേക താല്പര്യമുണ്ട്. പക്ഷെ താരം ഇതുവരെ ഒരു മലയാള ചിത്രത്തിലും അഭിനയിച്ചിട്ടില്ല. പക്ഷെ ധനുഷ് മലയാളത്തില്‍ സിനിമ നിര്‍മിക്കുന്നണ്ട്. അന്യഭാഷ താരങ്ങളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണ് മലയാളം. മോഹന്‍ലാലും മമ്മൂട്ടിയും നിറഞ്ഞ് നില്‍ക്കുന്ന മലയാളത്തില്‍ ഒരുപിടി മികച്ച യുവതാരങ്ങളും  ഉണ്ട്. 

മലയാളത്തിലേക്ക് നിര്‍മാതാവിന്റെ വേഷത്തില്‍ ധനുഷ് എത്തുമ്പോള്‍ നായകനാകുന്നത് സൂപ്പര്‍ താരങ്ങളല്ല. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിട്ട് യുവതാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് ധനുഷ്. മലയാളത്തില്‍ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ച ധനുഷിന്റെ രണ്ട് ചിത്രങ്ങളിലും നായകന്‍ ഒരാളാണ്. അത് പൃഥ്വിരാജോ, നിവിന്‍ പോളിയോ, ദുല്‍ഖര്‍ സല്‍മാനോ അല്ലെന്നതാണ് പ്രത്യകത. 

ധനുഷിന്റെ നായകന്‍

തന്റെ ചിത്രങ്ങളില്‍ നായകനാകാന്‍ ധനുഷ് തിരഞ്ഞെടുത്തിരിക്കുന്നത് യുവതാരം ടൊവിനോയെയാണ്. ധനുഷ് നിര്‍മിക്കുന്ന തരംഗം എന്ന ചിത്രത്തിലും മറഡോണ എന്ന ചിത്രത്തിലും ടോവിനോ തോമസ് നായകനാകുന്നു. മികച്ച ആരാധക പിന്തുണയുള്ള യുവതാരമാണ് ടൊവിനോ.

എബിസിഡിയിലൂടെ എത്തിയ താരം

ദുല്‍ഖര്‍ നായകനായി എത്തിയ എബിസിഡി എന്ന ചിത്രത്തില്‍ ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ടൊവിനോയുടെ സിനിമ പ്രവേശം. എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രം ടൊവിനോയുടെ കരിയറില്‍ ബ്രേക്കായി.

തരംഗം

ധനുഷ് മലയാള സിനിമയിലേക്ക് നിര്‍മാതാവായി അരങ്ങേറിയ ചിത്രമാണ് തരംഗമാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയാറെടുക്കുന്ന ചിത്രത്തില്‍ ടൊവിനോയാണ് നായകന്‍. പുതുമുഖം അരുണ്‍ ഡൊമിനിക്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന്. ബ്ലാക്ക് ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ചിത്രമാണ് തരംഗം.

മറഡോണ

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മറഡോണ. ദിലീഷ് പോത്തന്റേയും ആഷിഖ് അബുവിന്റേയും സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അങ്കമാലി ഡയറീസ് താരങ്ങളും

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളും മറഡോണയിലുണ്ട്. പോര്‍ക്ക് വര്‍ക്കിയെ അവതരിപ്പിച്ച കിച്ചു ടെല്ലുസും യു ക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണുമാണ് അവര്‍. പുതുമുഖം ശരണ്യ ആര്‍ നായര്‍ നായികയാകുന്ന ചിത്രത്തില്‍ ലിയോണ ലിഷോയി, നിരഞ്ജന്‍, ജിന്‍സ് ഭാസ്‌കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ടോവിനോയുടെ പുതിയ ചിത്രങ്ങള്‍

ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായാനദി എന്ന ചിത്രത്തിലാണ് ടൊവിനോ തോമസ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാംപുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രവും ചിത്രീകരണം പൂര്‍ത്തിയാക്കയിരിക്കുകയാണ്.

English summary
Popular actor Dhanush’s production house Wunderbar Films is funding this movie titled as Maradona. This is Tovino’s second film under the same banner after Arun Dominic’s Tharangam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam