മോഹന്‍ലാലിനൊപ്പം ഒരു കാപ്പി കുടിക്കാന്‍ ധനുഷിന് ആഗ്രഹം
മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന് തമിഴ് നടന്‍ ധനുഷിനോട് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ പേരാണ് പറഞ്ഞത്. ഞാനൊരു വലിയ മോഹന്‍ലാല്‍ ആരാധകനാണെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ധനുഷ് പറഞ്ഞിരുന്നു.
അനേകന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കേരളത്തിലെത്തിയപ്പോഴാണ് ധനുഷ് ഇത്തരത്തില്‍ സംസാരിച്ചത്. അത് കേരളത്തിലെ ജനങ്ങളെ കൈയ്യിലെടുക്കാന്‍ വെറുതെ പറഞ്ഞതാണെന്ന് പറയുന്നവരുണ്ടെങ്കില്‍ ഇത് കൂടെ കേള്‍ക്കൂ...

മോഹന്‍ലാലിനൊപ്പം ഒരു കാപ്പി കുടിക്കാന്‍ ധനുഷിന് ആഗ്രഹം
അനേകന്റെ വിജയത്തിന് ശേഷം വിജയ് ടിവിയിലെ ഒരു സെലിബ്രേറ്റി ചാറ്റ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു ധനുഷ്. കോഫി വിത്ത് ഡിഡി എന്ന ഷോയില്‍ ധനുഷിനൊപ്പം സംവിധായകന്‍ കെവി ആനന്ദനുമുണ്ട്.

മോഹന്‍ലാലിനൊപ്പം ഒരു കാപ്പി കുടിക്കാന്‍ ധനുഷിന് ആഗ്രഹം
ഇതുപോലെ ഒരു കോഫി കുടിച്ച് ആര്‍ക്കൊപ്പം ഇരുന്ന് സംസാരിക്കാനാണ് താങ്കള്‍ ആഗ്രഹിയ്ക്കുന്നതെന്ന് ഡിഡി ധനുഷിനോട് ചോദിച്ചു

മോഹന്‍ലാലിനൊപ്പം ഒരു കാപ്പി കുടിക്കാന്‍ ധനുഷിന് ആഗ്രഹം
ഒട്ടും ആലോചിക്കാതെ വന്നു ധനുഷിന്റെ മറുപടി, മോഹന്‍ലാല്‍ സര്‍!

മോഹന്‍ലാലിനൊപ്പം ഒരു കാപ്പി കുടിക്കാന്‍ ധനുഷിന് ആഗ്രഹം
അതിനുള്ള കാരണവും നടന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലില്‍ നിന്ന് അറിയാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് ധനുഷ് പറയുന്നത്.

മോഹന്‍ലാലിനൊപ്പം ഒരു കാപ്പി കുടിക്കാന്‍ ധനുഷിന് ആഗ്രഹം
ഞാനൊരു വലിയ മോഹന്‍ലാല്‍ ആരാധകനാണെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ധനുഷ് പറഞ്ഞിരുന്നു.

മോഹന്‍ലാലിനൊപ്പം ഒരു കാപ്പി കുടിക്കാന്‍ ധനുഷിന് ആഗ്രഹം
കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ ഒരു അതിഥി താരമായി ധനുഷ് മലയാളത്തിലെത്തിയിരുന്നു.

Click it and Unblock the Notifications