രാജുവേട്ടനെ ചീത്ത വിളിച്ചപ്പോള്‍ ടെന്‍ഷനൊന്നും തോന്നിയില്ല! പൃഥ്വിരാജിനെക്കുറിച്ച് ധന്യ അനന്യ

By Midhun Raj

അയ്യപ്പനും കോശിയും ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് നടി ധന്യ അനന്യ. സിനിമയിലെ ജെസി എന്ന നടിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിളായി എത്തുന്ന ധന്യ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കോശി കുര്യനെ ചീത്ത വിളിക്കുന്ന ഒരു രംഗമുണ്ട് സിനിമയില്‍.

ayyappanum koshiyum

ഈ സീനിനെക്കുറിച്ച് ഒരഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. രാജുവേട്ടനെ ചീത്ത വിളിച്ചപ്പോള്‍ ടെന്‍ഷനൊന്നും തോന്നിയില്ല എന്നാണ് ധന്യ പറഞ്ഞത്. രാജുവേട്ടനെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഫുള്‍ വര്‍ക്ക് മോഡിലാണ്. അത്രയ്ക്കും പ്രൊഫഷണലായി അഭിനയിക്കുന്നു. ആദ്യം സച്ചിയേട്ടനെയൊക്കെയാണ് ഞാന്‍ പരിചയപ്പെടുന്നത്.

ഈയൊരു സീന്‍ ആദ്യം എന്നെകൊണ്ട് ചെയ്പ്പിച്ചിരുന്നു. എന്നോട് പറഞ്ഞിരുന്നു രാജുവേട്ടനെയാണ് ചീത്ത വിളിക്കേണ്ടത് എന്നൊക്കെ. ടെന്‍ഷനൊന്നുമില്ലായിരുന്നു കാരണം രാജുവേട്ടനെയല്ല ചീത്ത വിളിക്കുന്നത് കോശിയെയാണ്. ഒരുപാട് ടേക്കൊന്നും പോയില്ല. അഭിമുഖത്തില്‍ ധന്യ അനന്യ വ്യക്തമാക്കി. ലാല്‍ ജോസ് സംവിധാനം ചെയ്ത നാല്‍പത്തിയൊന്ന് എന്ന ചിത്രത്തിലൂടെയാണ് ധന്യ മലയാളത്തിലേക്ക് എത്തിയത്. സിനിമകള്‍ക്കു പുറമെ നാടകരംഗത്തും സജീവമാണ് ധന്യ അനന്യ.

More from Filmibeat

Read more about: prithviraj biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X