കല്യാണിനെ സീത ഉപേക്ഷിച്ചോ... പത്ത് വര്‍ഷത്തിന് ശേഷം ടൊവിനോയ്‌ക്കൊപ്പം ധന്യ മടങ്ങിവരുന്നു
സീത കല്യാണം എന്ന ടെലിവിഷന്‍ സീരിയലിലെ സീതയായിട്ടാണ് കുടുംബ പ്രേക്ഷകര്‍ക്കിപ്പോള്‍ ധന്യ മേരി വര്‍ഗ്ഗീസ് എന്ന നടിയെ പരിചയം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സിനിമ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ധന്യ തിരിച്ചെത്തുന്നു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സന്തോഷം പങ്കുവച്ചത് ധന്യ മേരി വര്‍ഗ്ഗീസ് തന്നെയാണ്.
പത്ത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടാണ് ഞാന്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ഇന്നത്തെ യൂത്ത് ഐക്കണായ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിയ്ക്കുമൊപ്പം ഒരു ചെറിയ റോളിലൂടെ തിരിച്ചുവരാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്.
മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെ കാണെ എന്ന ചിത്രത്തിലൂടെയാണ് ധന്യ മടങ്ങിയെത്തുന്നത്. എന്റെ മുന്‍ സിനിമകളില്‍ പ്രവൃത്തിച്ചിട്ടുള്ള ക്യാമറമാന്‍ ആല്‍ബി ഉള്‍പ്പടെയുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും സന്തോഷമാണ്- ധന്യ മേരി വര്‍ഗ്ഗീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് നടിയുടെ ഇന്‍സ്റ്റഗ്രം പോസ്റ്റ്.

മോഡലിങിലൂടെ സിനിമയിലെത്തിയ ധന്യ മേരി വര്‍ഗ്ഗീസ് സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലാണ് ഏറ്റവും ആദ്യം അഭിനയ്ച്ചത്. തിരിച്ചറിയപ്പെടാത്ത സിനിമകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ധന്യയെ തേടിയെത്തി. തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, ദ്രോണ, കരയിലേക്ക് ഒരു കടല്‍ ദൂരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
സിനിമാഭിനയത്തിന് അപ്പുറം ധന്യയെ പ്രശസ്തയാക്കിയത് സീരിയല്‍ തന്നെയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ദൈവത്തിന്റെ സ്വന്തം ദേവൂട്ടി എന്ന സീരിയലിലൂടെ സംസ്ഥാന പുരസ്‌കാരം വരെ ധന്യയെ തേടിയെത്തി. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം എന്ന സീരിയയിലൂടെ ഇപ്പോള്‍ സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജാണ് ധന്യയ്ക്ക്. സീരിയലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെയാണ് ധന്യ സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്.
Recommended Video
സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ധന്യയുടെ വിവാഹം. നടന്‍ ജോണ്‍ ആണ് ഭര്‍ത്താവ്. എന്നാല്‍ വിവാഹ ശേഷവും സിനിമയില്‍ സജീവമായ ധന്യ മകന്‍ ജനിച്ചതിന് ശേഷം ഒരു വര്‍ഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇനി സിനിമയിലും സജീവമാവാനാണ് നടിയുടെ തീരുമാനം.


Click it and Unblock the Notifications











