'അതിന്റെ ഭാഗമല്ലെങ്കിൽ പോലും എന്റെ ഭർത്താവിനെ വിട്ടുപോകാതെ കൂടെ നിന്നവളാണ് ഞാൻ, എത്രമാത്രം അപമാനം സഹിച്ചു...'

കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്‍റെയും കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയത്. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ധന്യയുടെ ഭർ‌ത്താവ് ജോൺ ജേക്കബ്, ജോണിന്‍റെ സഹോദരൻ സാമുവൽ എന്നിവർക്കെതിരേയും ജോണിന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള സാംസൺ ആന്റ് സൺസ് ബിൽഡേഴ്സ് എന്ന കമ്പനിക്കെതിരേയുമാണ് കേസ്. ധന്യ മേരി വർഗീസിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ നടി പ്രതികരിച്ച് എത്തിയിരുന്നു.

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ കണ്ടുകെട്ടിയ സ്വത്തുകളോന്നും തന്‍റേതല്ലെന്നാണ് ധന്യ മേരി വർഗീസ് പറ‌ഞ്ഞത്. ഇപ്പോഴിതാ മറുനാടൻ മലയാളി യുട്യൂബ് ചാനൽ ഉടമ ഷാജൻ ഈ കേസുമായി ബന്ധപ്പെട്ട് നൽകിയ ചില വാർത്തകളിൽ പ്രതിഷേധിച്ച് ധന്യ സോഷ്യൽമീഡിയ വഴി നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Dhanya Mary Varghese

ഈ കേസിന്റെ പേരിൽ താൻ ഒരുപാട് അപമാനം ​സഹിച്ചുവെന്നാണ് ധന്യ പുതിയ പോസ്റ്റിൽ കുറിച്ചത്. ധന്യ ഷാജന് നൽകിയ മറുപടി കുറിപ്പിലൂട തുടർന്ന് വായിക്കാം... മിസ്റ്റർ ഷാജൻ... നിങ്ങളോടും ഇനി ഈ പോസ്റ്റ് കണ്ട് മോശമായ ക്യാപഷ്ൻ വെച്ച് ക്ലിക്ക്ബൈറ്റിനുവേണ്ടി നാളെ ഈ പോസ്റ്റ് വളച്ചൊടിക്കാൻ പോകുന്ന എല്ലാ യുട്യൂബ്, മഞ്ഞ പത്രങ്ങളോടുമായി എനിക്ക് പറയാനുള്ളത്... കുറച്ച് വർഷങ്ങളായി ജീവിതത്തിലുണ്ടായ ഒരു വലിയ പ്രതിസന്ധി തരണം ചെയ്‌ത് വന്ന ഒരു സ്ത്രീയാണ്‌ ഞാൻ. ഒരു ഭാര്യയാണ് അമ്മയാണ്.

ഞാൻ വിവാഹം കഴിച്ചു വന്ന കുടുംബത്തിലെ ബിസിനസിൽ ഒരു പ്രതിസന്ധി വന്നപ്പോൾ ഞാൻ അതിന്റെ ഭാഗമല്ലെങ്കിൽ പോലും എന്റെ ഭർത്താവിനെ വിട്ടുപോകാതെ കൂടെ നിന്നവളാണ്‌ ഞാൻ. ഒരു അഭിനേത്രി ആയതിന്റെ പേരിൽ മീഡിയ അറ്റൻഷന് വേണ്ടി ഞാൻ കമ്പനിയുടെ ഭാഗമല്ലെന്ന് മനസിലാക്കിയിട്ടും എന്റെ വിവാഹത്തിന് മുമ്പ് കമ്പനിയുമായി ഏർപ്പെട്ടിട്ടുള്ള ഇടപാടുകൾ ആയിട്ടുകൂടി പരാതിക്കാരിൽ പലരും എന്റെ പേര് പരാതികളിൽ ഉപയോഗിക്കാൻ മറന്നില്ല.

അതിന്റെയൊക്കെ പേരിൽ ഞാൻ എത്ര മാത്രം അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ടാവുമെന്ന് ചിന്തിക്കാനുള്ള മനസുണ്ടേൽ ഒന്ന് ചിന്തിക്കണം. നിങ്ങളുടെ വാർത്തകളിൽ ഒരു ഔദാര്യവും ഞാൻ ആവശ്യപെടുന്നില്ല പ്രതീക്ഷിക്കുന്നുമില്ല. പക്ഷെ നിങ്ങൾ ഒരു സത്യസന്ധനായ ഒരു മാധ്യമപ്രവർത്തകനായിരുന്നെങ്കിൽ നിങ്ങൾ ആരുടെയും കൈയിൽ നിന്നും പണം പറ്റാതെ സത്യം മാത്രം പറയാൻ നട്ടെല്ലുള്ള വ്യക്തിയായിരുന്നെങ്കിൽ നിങ്ങളുടെ 3-12-2024 ലെ വീഡിയോയിൽ നിങ്ങൾ പറയില്ലായിരുന്നു നിങ്ങൾക്ക് ഞാൻ കമ്പനി ഡയറക്ടർ ആണോ അല്ലയോ എന്ന് മനസിലാക്കാൻ പറ്റുന്ന ഒരു രേഖകളും കാണാൻ സാധിച്ചില്ലെന്ന്.

ടൈഡിങ് ഡിജിറ്റൽ പബ്ലിക്കേഷൻ പ്രൈവെറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനുവേണ്ടി വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതിവരെയായ ഷാജന് ഒരു പബ്ലിക്ക് ഡോക്യുമെന്റായ മിനിസ്റ്ററി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിൽ ആരൊക്കെയാണ് ഡയറക്ടേഴ്സ് എന്ന് വ്യക്തമാക്കുന്ന സാംസൺ ആന്റ് സൺസ് കമ്പനിയുടെ മാസ്റ്റർ ഡാറ്റ നോക്കാനുള്ള വിവരം ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

Dhanya Mary Varghese

പകരം ആർക്കൊക്കയോ വേണ്ടി എന്നെ നിരന്തരം അപമാനിക്കുന്നു. നിയമപരമായി തെളിയിക്കുക മാത്രമാണ് എനിക്ക് മുന്നിൽ ആകെയുള്ള മാർഗം. നിങ്ങൾക്കും എല്ലാവർക്കും മനസിലാക്കാനായി കമ്പനി മാസ്റ്റർ ഡാറ്റയുടെ സ്ക്രീൻ ഷോട്ട് ഞാൻ ഈ പോസ്റ്റിൽ ഷെയർ ചെയ്യുന്നു.

അതോടൊപ്പം അറ്റാച്ച് ചെയ്ത വസ്തു വകകളുടെ ലിസ്റ്റും ഷെയർ ചെയ്യുന്നു എന്നായിരുന്നു ധന്യയുടെ കുറിപ്പ്. എ ഫൈറ്റ് ഫോർ ജസ്റ്റിസ് എന്ന ഹാഷ്​ടാ​ഗിനൊപ്പമായിരുന്നു ധന്യയുടെ കുറിപ്പ്. നിരവധി പേർ നടിക്ക് പിന്തുണ അറിയിച്ച് എത്തി.

More from Filmibeat

Read more about: dhanya mary varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X