ആ കേസിന് ശേഷം അന്ധമായി ആരെയും വിശ്വസിക്കരുതെന്ന് പഠിച്ചു! തുറന്നുപറഞ്ഞ് ധന്യ മേരി വര്‍ഗീസ്‌

By Midhun Raj

മലയാളത്തില്‍ നായികയായും സഹനടിയായും ശ്രദ്ധേയയായ താരമാണ് ധന്യ മേരി വര്‍ഗീസ്. യുവതാരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങളിലെല്ലാം നടി തിളങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം നടി ടെലിവിഷന്‍ പരമ്പരയിലൂടെയാണ് തിരിച്ചെത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെക്കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു റിയല്‍ എസ്‌റ്റേറ്റ്‌ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും തുടര്‍ന്നുണ്ടായ കാര്യങ്ങളുമാണ് നടി അഭിമുഖത്തില്‍ പങ്കുവെച്ചത്.

Dhanya Mary Varghese,

അനുഭവമാണ് തന്റെ ഗുരുവെന്ന് നടി പറയുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു. ആ സംഭവത്തിന് ശേഷം അതിന് മാറ്റം ഉണ്ടായി, ആളുകളുടെ സമീപനം എങ്ങനെ എന്ന് മനസിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുക. ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റെത്. പണം എങ്ങനെ ലാഭിക്കാമെന്നതും കൈകാര്യം ചെയ്യണമെന്നും അറിയാം. ഭര്‍ത്താവ് ജോണിന്റെ കുടുംബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുളളതല്ല. അവര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു.

ബിസിനസിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഞാന്‍ അവരെ പിന്തുണച്ചു. ജോണിന്റെ മാതാപിതാക്കളെ ആദ്ദേഹം നോക്കുന്നത് പോലെ തന്നെ ഞാനും നോക്കി. എന്നാല്‍ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചു. എല്ലാവരെയും സ്‌നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് മനസിലാക്കി. എന്നെപ്പോലെ ജോമും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ്. ധന്യ മേരി വര്‍ഗീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X