»   » പലരും പല പേരായിരുന്നു വിളിക്കുന്നത്, ധര്‍മ്മജന്‍ എന്ന പേരുക്കൊണ്ട് ഉണ്ടായ പുകിലിനെ കുറിച്ച് നടന്‍!

പലരും പല പേരായിരുന്നു വിളിക്കുന്നത്, ധര്‍മ്മജന്‍ എന്ന പേരുക്കൊണ്ട് ഉണ്ടായ പുകിലിനെ കുറിച്ച് നടന്‍!

By: Sanviya
Subscribe to Filmibeat Malayalam

പുതിയ സ്വപ്‌നങ്ങളെ കുറിച്ചും സിനിമയെ കുറിച്ചും റേഡിയോ മാംഗോയുടെ സ്‌പോട്ട് ലൈറ്റുമായി ധര്‍മ്മജന്‍ പങ്കു വച്ചിരുന്നു. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രം ധര്‍മജന്റെ കരിയറിന് ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു. ദാസപ്പന്‍ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയെ കുറിച്ചും ധര്‍മ്മജന്‍ പറഞ്ഞിരുന്നു.

അഭിമുഖത്തില്‍ ധര്‍മ്മജന്‍ തന്റെ പഴയക്കാലത്തെ കുറിച്ചും സംസാരിച്ചു. ധര്‍മ്മജന്‍ എന്ന തന്റെ പേരുക്കൊണ്ട് കുട്ടിക്കാലത്തുണ്ടായ അനുഭവങ്ങളെ കുറിച്ചും നടന്‍ പറഞ്ഞു. ആര്‍ക്കും ഇല്ലാത്ത ഒരു പേര്. സ്‌കൂളില്‍ ചെന്നാല്‍ ടീച്ചര്‍ ധര്‍മ്മരാജന്‍ എന്ന പേരാണ് വിളിച്ചുക്കൊണ്ടിരുന്നു.

വിഷമമായിരുന്നു

ധര്‍മജന്‍ എന്ന് പേരിട്ടപ്പോള്‍ തനിക്ക് സ്‌കൂളില്‍ പോകാന്‍ വിഷമമായിരുന്നു. പലരും പല പേരുകളാണ് വിളിച്ചുക്കൊണ്ടിരുന്നത്. ധര്‍മ്മജന്‍ പറഞ്ഞു.

എല്ലാവര്‍ക്കും നല്ല പേരുകള്‍

എല്ലാവര്‍ക്കും നല്ല പേരാണുള്ളതെന്ന തോന്നലായിരുന്നു. രതീഷ്, സുനില്‍, ദിലീപ് എന്നൊക്കെ പേരിടുമ്പോള്‍ നമുക്ക് ഒരു വിഷമമായിരുന്നു. ടീച്ചര്‍ എന്നെ ധര്‍മ്മ രാജന്‍ എന്നായിരുന്നു വിളിച്ചുക്കൊണ്ടിരുന്നത്.

അച്ഛനെ ചീത്ത പറയും

ഭസ്മജന്‍, ഹര്‍ഭജന്‍, അമൃതാഞ്ജന്‍ എന്നും വിളിക്കുന്നവരുണ്ടായിരുന്നു. ധര്‍മ്മജന്‍ എന്ന് പേരിട്ടതിന് ഞാന്‍ അച്ഛനെ കുറെ ചീത്ത പറഞ്ഞിട്ടുണ്ട്. പിന്നീട് മിമിക്രിയില്‍ വന്നപ്പോള്‍ ഇതുപോലെ ഒരു പേര് ആര്‍ക്കും ഉണ്ടായിരുന്നില്ല. അപ്പോള്‍ അതൊരു അംഗീകാരമായി തോന്നി.

ബോള്‍ഗാട്ടി ചേര്‍ത്തത്

മുളകുകാട് എന്നാണ് എന്റെ സ്ഥലത്തിന്റെ പേര്. അതൊരു പഞ്ചില്ലെന്ന് കരുതിയാണ് ബോള്‍ഗാട്ടിയാക്കിയത്.

English summary
Dharmajan about behind the story of his name.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam