ദയവായി സ്വീകരണത്തില്‍ ആരും ഫലകം നല്‍കരുത്: തുറന്ന് പറഞ്ഞ് ധര്‍മ്മജന്‍
നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന്‍ പിന്നീട് മലയാളത്തിലെ പ്രധാന ഹാസ്യ താരങ്ങളിലൊരാളായി മാറിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രമാണ് ധര്‍മ്മജന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്.
ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ഗംഭീര പ്രകടനമായിരുന്നു നടന്‍ നടത്തിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്കാരങ്ങള്‍ ധര്‍മ്മജനെ തേടിയെത്തിയിരുന്നു. എന്നാല്‍ സ്വീകരണങ്ങളിലും പരിപാടികളിലും പങ്കെടുക്കുമ്പോഴെല്ലാം തന്നെ മിക്കപ്പോഴും ധര്‍മ്മജന് ലഭിക്കാറുളളത് ഫലകങ്ങളായിരുന്നു.

ഇക്കാരണത്താല്‍ വിപ്വകരമായ ഒരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ധര്‍മ്മജന്‍. ഫലകങ്ങള്‍ ലഭിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലായെന്നും അതുകൊണ്ട് ഇനി മുതല്‍ ഫലകങ്ങള്‍ വേണ്ടായെന്നുമാണ് ധര്‍മ്മജന്‍ പറഞ്ഞിരിക്കുന്നത്. ചെറിയ വീടായതു കൊണ്ടു തന്നെ ഫലകങ്ങള്‍ വയ്ക്കാന്‍ അലമാരയുണ്ടാക്കാന്‍ തന്നെ 40,000 ത്തോളം രൂപ ചെലവായി. എങ്കിലും സ്ഥലം തികയാത്തതു മൂലം ഫലകങ്ങള്‍ ചാക്കില്‍ കെട്ടി എവിടെയങ്കിലും വയ്ക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഫലകങ്ങള്‍ വേണ്ട എന്ന് ധര്‍മ്മജന്‍ പറയുന്നു.

ആരെങ്കിലും സ്വീകരണം നല്‍കാന്‍ താല്‍പ്പര്യം ഉണ്ട് എന്ന് ഇനി അറിയിക്കുകയാണെങ്കില്‍ അരി വാങ്ങി നല്‍കാന്‍ പറയും. അതുമല്ലെങ്കില്‍
പച്ചക്കറിയോ മറ്റു സാധനങ്ങളോ ആയിരിക്കും ആവശ്യപ്പെടുക. വിശപ്പാണ് ഒരു മനുഷ്യന്റെ പരിഹരിക്കപ്പേടേണ്ടതായ ആവശ്യം എന്ന് ധര്‍മ്മജന്‍ പറയുന്നു. അനാഥാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഭക്ഷണം നല്‍കും. നിരവധിയാളുകള്‍ക്ക് ഇതു ഉപകാര പ്രദമാകാറുണ്ട്. അരിയും പച്ചക്കറിയുമല്ലെങ്കില്‍ ചിലപ്പോള്‍ പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ പറയും. ആവശ്യമായ പുസ്തകങ്ങളുടെ പേര് സംഘാടകര്‍ക്കു നേരത്തെ തന്നെ എഴുതി നല്‍കുമെന്നും ധര്‍മ്മജന്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications