മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പറ്റിയില്ലെന്ന് ധര്‍മ്മജന്‍! അദ്ദേഹം എന്നും ഇങ്ങനെ തന്നെയെന്നും താരം!

Recommended Video

മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ

പ്രായമായി മാറിയാല്‍ തങ്ങള്‍ എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ശ്രമത്തിലാണ് പലരും. ഫേസ് ആപ്പിലൂടെയാണ് പലരും ഇതേക്കുറിച്ച് മനസ്സിലാക്കിയത്. പ്രായമായാല്‍ താന്‍ ഇങ്ങനെയായിരിക്കുമെന്ന് താരങ്ങളും പറഞ്ഞിരുന്നു. നീരജ് മാധവായിരുന്നു ഫേസ് ആപ്പ് ചലഞ്ചാക്കി മാറ്റിയത്. മഞ്ജു വാര്യരും ടൊവിനോ തോമസുമെല്ലാം ഇതേറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

താരങ്ങള്‍ ഓരോരുത്തരും അത്തരത്തിലുള്ള ചിത്രങ്ങളുമായി എത്തിയപ്പോഴും മമ്മൂട്ടിയുടെ ഫോട്ടോ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഈ ആപ്പ് മമ്മൂട്ടിക്ക് ബാധകമല്ലെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആരാധകരില്‍ നിന്നും വന്നത്. മമ്മൂട്ടിയെ തോല്‍പ്പിക്കകാന്‍ പറ്റിയില്ലെന്നും അങ്ങനെയൊന്നും അദ്ദേഹം തോല്‍ക്കില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. രമേഷ് പിഷാരടിക്കും മമ്മൂട്ടിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും ധര്‍മ്മജന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷനിലെ ചിത്രമാണ് താരം പോസറ്റ് ചെയ്തത്. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രണ്ടാമത്തെ സിനിമയുമായി എത്തുകയാണ് പിഷാരടി. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ ധര്‍മ്മജനും അഭിനയിക്കുന്നുണ്ട്.

Dharmajan

പിഷാരടിക്കും ധര്‍മ്മജനും നടുവിലായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് അദ്ദേഹത്തിനെന്ന് വിമര്‍ശകര്‍ പോലും പറയാറുണ്ട്. ആ സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലരും ചോദിച്ചിരുന്നു. കൃത്യമായ ഭക്ഷണവും വ്യായാമവുമൊക്കെയാണ് അദ്ദേഹത്തിന്റേതെന്ന് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. ഫേസ് ആപ് പരീക്ഷണം എത്തിയപ്പോള്‍ പലരും മമ്മൂട്ടിയുടെ ചിത്രം വെച്ചും പരീക്ഷണം നടത്തിയിരുന്നു. അദ്ദേഹത്തെ ഇത് ബാധിക്കില്ലെന്ന് നേരത്തെ രാജ് കലേഷും ആദില്‍ ഇബ്രാഹിമും പറഞ്ഞിരുന്നു. ധര്‍മ്മജന്റെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X